New Delhi: ഡല്‍ഹി എയിംസിന് വെബ്സൈറ്റ് ഹാക്ക് ചെയ്തതിന്  പിന്നാലെ  ICMR വെബ്സൈറ്റ് ലക്ഷ്യമിട്ട് ചൈനീസ്  ഹാക്കര്‍മാര്‍.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു സംഘം ചൈനീസ് ഹാക്കർമാർ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ICMR)   വെബ്‌സൈറ്റ് ഹാക്ക് ചെയ്യാൻ ശ്രമിച്ചതായി റിപ്പോര്‍ട്ട്.  ഒരു ദിവസം  6000 ലധികം തവണയാണ്  വെബ്സൈറ്റ് ആക്രമിക്കപ്പെട്ടത്. എന്നാല്‍, ഈ  ഉന്നത ഹെൽത്ത് റിസർച്ച് ബോഡിയുടെ വെബ്‌സൈറ്റ് കീഴടക്കാനുള്ള ഹാക്കര്‍മാരുടെ ശ്രമം പരാജയപ്പെട്ടു. അപ്‌ഡേറ്റ് ചെയ്ത ഫയർവാളും മെച്ചപ്പെട്ട സുരക്ഷാ നടപടികളും കാരണം ഐസിഎംആർ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാൻ കഴിഞ്ഞില്ല എന്ന് അധികൃതര്‍ വ്യക്തമാക്കി. 


Also Read:  DPS Rohini: അന്യായ ഫീസ്‌ ഈടാക്കി, DPS രോഹിണിയുടെ അംഗീകാരം റദ്ദാക്കി ഡല്‍ഹി സര്‍ക്കാര്‍ 


റിപ്പോര്‍ട്ട് അനുസരിച്ച്,  നവംബർ 30 ന് 24 മണിക്കൂറിനുള്ളിൽ ഹോങ്കോങ്ങിൽ നിന്നുള്ള ഹാക്കർമാർ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ  വെബ്‌സൈറ്റ് 6000 തവണ ആക്രമിക്കാൻ ശ്രമിച്ചു. 


Also Read:  Fact Check: എല്ലാ സ്ത്രീകള്‍ക്കും മോദി സർക്കാർ 2.20 ലക്ഷം രൂപ നൽകുന്നു? വാസ്തവം എന്താണ്?  
 
"ICMR വെബ്‌സൈറ്റിലെ ഉള്ളടക്കങ്ങൾ സുരക്ഷിതമാണ്. എൻഐസി ഡാറ്റാ സെന്‍ററാണ് സൂക്ഷിക്കുന്നത്.  അവര്‍ പതിവായി ഫയർവാൾ അപ്‌ഡേറ്റ് ചെയ്യുന്നതിനാല്‍ ഹാക്കര്‍മാരുടെ ആക്രമണം വിജയകരമായി തടയാന്‍ സാധിച്ചു, ഒരു ഉദ്യോഗസ്ഥർ പറഞ്ഞു. ഹാക്കര്‍മാരുടെ IP വിലാസം ഹോങ്കോംഗ് അടിസ്ഥാനമാക്കിയുള്ള ഒരു ബ്ലാക്ക്‌ലിസ്റ്റ് ചെയ്ത IP-യിൽ നിന്ന് കണ്ടെത്തിയാതായും  അധികൃതര്‍ വ്യക്തമാക്കി. 


രണ്ടാഴ്ച മുന്‍പ് നടന്ന AIIMS ഓൺലൈൻ സേവനങ്ങൾ സ്തംഭിപ്പിച്ച ransomware ആക്രമണത്തിന് തൊട്ടുപിന്നാലെയാണ്  ഇപ്പോള്‍  ICMR വെബ്‌സൈറ്റിന് നേരെ ആക്രമണങ്ങൾ ഉണ്ടായിരിയ്ക്കുന്നത്.  


AIIMS വെബ്സൈറ്റ് ഹാക്ക് ചെയ്തതോടെ  ആശുപത്രിയിലെ മിക്കവാറും എല്ലാ വിഭാഗങ്ങളുടെയും പ്രവര്‍ത്തനം താറുമാറായിരുന്നു.  എയിംസ് ഡൽഹിയിലെ സെർവറുകൾ 10 ദിവസത്തിലേറെയായി പ്രവർത്തനരഹിതമായിരുന്നു. ഇത് ആശുപത്രിയിലെ നിരവധി സേവനങ്ങളെ ബാധിച്ച ആക്രമണത്തിന്‍റെ  തീവ്രത സൂചിപ്പിക്കുന്നു.


അതേസമയം, ഡിസംബർ 4 ന്, എയിംസിന് എതിർവശത്തുള്ള ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയും സൈബർ ആക്രമണം നേരിട്ടു. എന്നാൽ എയിംസിന് നേരെയുള്ള ആക്രമണവുമായി താരതമ്യപ്പെടുത്തുമ്പോൾ അത്  അത്ര ഗുരുതരമായിരുന്നില്ല. സൈബർ ആക്രമണം ഉണ്ടായതായി മെഡിക്കൽ സൂപ്രണ്ട് സഫ്ദർജംഗ് ഹോസ്പിറ്റൽ ഡോ. ബി.എൽ ഷെർവാൾ പറഞ്ഞു. 
 സഫ്ദർജംഗ് ആശുപത്രിയുടെ സെർവറും നവംബറിൽ ഒരു ദിവസത്തേക്ക് പ്രവർത്തനരഹിതമായിരുന്നു, പക്ഷേ ഡാറ്റ സുരക്ഷിതമായിരുന്നു. ഇത് കൈകാര്യം ചെയ്തത്  എൻഐസി  ആണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.