ഗുജറാത്തിന് പിന്നാലെ ജമ്മു കശ്മീരിലും ഭൂചലനം
ജമ്മു കശ്മീരിലെ കത്രയില്‍ നിന്നും 90 കിലോ മീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ് മോളജി അറിയിച്ചു.
ശ്രീനഗർ: ഗുജറാത്തിന് പിന്നാലെ ജമ്മു കശ്മീരിലും നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാത്രി 8. 35 ഓടെയാണ് അനുഭവപ്പെട്ടത്. ജമ്മു കശ്മീരിലെ കത്രയില്‍ നിന്നും 90 കിലോ മീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ് മോളജി അറിയിച്ചു.
Also read: പാക് ഭീകര സംഘടനയ്ക്കായി ചാരവൃത്തി; പിടിയിലായ യുവതിയെ NIA കസ്റ്റഡിയിൽ വിട്ടു
ഭൂചലനത്തില്‍ ആളപായമോ നാശ നഷ്ടങ്ങളോ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിനിടയിൽ നേരത്തെ അതായത് രാത്രി 8:13 ഓടെ ഗുജറാത്തിലെ രാജ് കോട്ടില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അവിടെയും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Also read: ഓർഡർ ചെയ്ത കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് പകരം ലഭിച്ചത് ഭഗവത് ഗീത..!
രാജ്‌കോട്ടില്‍ നിന്നും 122 കിലോമീറ്റര്‍ വടക്ക് കിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. പ്രകമ്പനത്തോടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇതിന് നിമിഷങ്ങള്‍ക്ക് ശേഷമാണ് ജമ്മു കശ്മീരില്‍ ഭൂചലനം ഉണ്ടാകുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ 12 ലധികം ഭൂചലനങ്ങളാണ് രാജ്യത്ത് ഉണ്ടായത്. ഇതിൽ കൂടുതലും ഡൽഹിയിലായിരുന്നു.