ബംഗളൂരു: വിവാദ പരാമര്‍ശങ്ങള്‍ക്ക് പൂര്‍ണ്ണ വിരാമിടാതെ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ...


COMMERCIAL BREAK
SCROLL TO CONTINUE READING

ഹിന്ദു പെണ്‍കുട്ടികളെ തൊടുന്നവരുടെ കൈവെട്ടണം എന്ന പ്രസ്താവനക്ക് പിന്നാലെ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി വീണ്ടും. ഇത്തവണ കേന്ദ്ര മന്ത്രിയുടെ പരാമര്‍ശത്തിന് ഇരയാത് കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവുവാണ്. 


ഒരു മുസ്ലിം സ്ത്രീയുടെ പിന്നാലെ നടക്കുന്നയാളാണ് റാവുവെന്നാണ് ഹെഗ്‌ഡെയുടെ പ്രസ്താവന. അങ്ങിനെ പരാമര്‍ശിക്കാന്‍ കരണം ദിനേശ് ഗുണ്ടു റാവു വിവാഹം ചെയ്തിരിക്കുന്നത് തബസ്സും എന്ന മുസ്ലിം സ്ത്രീയെയാണ്.


ഹെഗ്‌ഡെയുടെ പ്രസ്താവനകള്‍ക്കെതിരെ റാവു നടത്തിയ ട്വീറ്റാണ് പുതിയ വിവാദത്തിന് വഴി തെളിച്ചത്. മുന്‍പ് കുടകിലെ മടിക്കേരിയില്‍ നടന്ന റാലിയില്‍ സംസാരിക്കവേ, ഹിന്ദു പെണ്‍കുട്ടികളെ സ്പര്‍ശിക്കുന്ന കൈകള്‍ വെട്ടണമെന്ന് ഹെഗ്‌ഡെ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, താജ്മഹല്‍ മുസ്ലിങ്ങള്‍ നിര്‍മ്മിച്ചതല്ലെന്നും പരമതീര്‍ഥ രാജാവ് നിര്‍മിച്ച ശിവമന്ദിരമാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. 


ഹെഗ്‌ഡെയുടെ ഈ പ്രസ്താവനയെ കടുത്ത ഭാഷയില്‍ റാവു വിമര്‍ശിച്ചിരുന്നു. ഹെഗ്‌ഡെയെപ്പോലുള്ളവര്‍ മന്ത്രിമാരായാല്‍ പരിതാപകരമായിരിക്കും അവസ്ഥയെന്നും കേന്ദ്രമന്ത്രി എന്ന നിലയില്‍ നിങ്ങളുടെ നേട്ടങ്ങള്‍ എന്താണെന്നും, കര്‍ണടകയ്ക്കുവേണ്ടി എന്തു ചെയ്തുവെന്നും ഹെഗ്‌ഡെ ട്വിറ്റെറിലൂടെ ചോദിച്ചിരുന്നു.
ഇതിന് മറുപടിയായാണ് ഹെഗ്‌ഡെയുടെ ഈ പരാമര്‍ശം. 


ഹിന്ദുത്വത്തെപ്പറ്റിയുള്ള അറിവില്ലായ്മയാണ് ഹെഗ്‌ഡെയെ ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത്, അദ്ദേഹത്തിന് നല്ലൊരു' മനുഷ്യനാവാന്‍ ഇനിയും സമയമുണ്ട് എന്നായിരുന്നു ദിനേശ് ഗുണ്ടു റാവു നല്‍കിയ മറുപടി. 


അനന്ത് കുമാര്‍ ഹെഗ്‌ഡെ മാപ്പുപറയണമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ സിദ്ദരാമയ്യ പറഞ്ഞു.