കൊൽക്കത്ത: മണിപ്പുരിന് പിന്നാലെ ബംഗാളിലും സ്ത്രീകൾക്ക് നേരെ ക്രൂരമായ ആക്രമണം. മാൾട്ടയിൽ രണ്ട് സ്ത്രീകളെ മർദിച്ച് അർധനഗ്നരാക്കി നടത്തി ആൾക്കൂട്ടം. മോഷണക്കുറ്റം ആരോപിച്ചാണ് കുറെ സ്ത്രീകൾ ചേർന്ന് ഇവരെ ആക്രമിച്ചത്. മൂന്ന്, നാല് ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവമാണിതെന്നാണ് റിപ്പോർട്ട്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സ്ത്രീകളടക്കമുള്ളവർ ഇവരെ മർദ്ദിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ഇതുസംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വന്നതോടെയാണ് സംഭവം അറിഞ്ഞത്. രണ്ട് സ്ത്രീകൾ മോഷണം നടത്തിയെന്നാരോപിച്ചാണ് കടയുടമകൾ അടക്കമുള്ള സംഘം ഇവരെ മർദിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായും പോലീസ് അറിയിച്ചു. മർദ്ദനത്തിനിരയായ സ്ത്രീകൾ ഓടിരക്ഷപ്പെട്ടു. അതിക്രമം നടത്തിയതിനാൽ മോഷണത്തെ കുറിച്ചും ആരും പരാതി നൽകാൻ തയാറായില്ല. കച്ചവടക്കാരായ സ്ത്രീകൾ കുറ്റാരോപിതരായവരുടെ വസ്ത്രങ്ങൾ വലിച്ചു കീറുകയും അവരെ ചെരുപ്പ് കൊണ്ട് അടിക്കുന്നതും എല്ലാം വീഡിയോയിൽ വ്യക്തമാണ്.


Also Read: യാത്രയ്ക്കിടെ ഛർദ്ദിച്ചു; പെൺകുട്ടിയെ കൊണ്ട് കഴുകിച്ച് കെഎസ്ആർടിസി ഡ്രൈവർ; പിന്നാലെ ജോലി തെറിച്ചു


പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ: ‘


‘മാൾഡയിലെ പകുഹട്ട്  എന്ന സ്ഥലത്ത് മൂന്നോ നാലോ ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവമാണിത്. മോഷണക്കുറ്റം ആരോപിച്ച് രണ്ടു സ്ത്രീകളെ പ്രദേശത്തെ കച്ചവടക്കാർ പിടികൂടി. വനിതകളായ കച്ചവടക്കാർ ഇവരെ മർദിച്ചു. തുടർന്ന് മർദ്ദനമേറ്റ സ്ത്രീകൾ ഇവിടെ നിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ ആരും ഇതുവരെ പരാതി നൽകിയിട്ടില്ല. ’’.  പരാതി ലഭിക്കാത്ത സാഹചര്യത്തിൽ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ന​ഗ്നരാക്കി നടത്തുകയും ബലാത്സം​ഗം ചെയ്യുകയും ചെയ്ത സംഭവത്തിൽ വലിയ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് ബം​ഗാളിലും സമാനമായ അതിക്രമം ഉണ്ടായിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.