യാത്രയ്ക്കിടെ ഛർദ്ദിച്ചു; പെൺകുട്ടിയെ കൊണ്ട് കഴുകിച്ച് കെഎസ്ആർടിസി ഡ്രൈവർ; പിന്നാലെ ജോലി തെറിച്ചു

യാത്രയ്ക്കിടെ ഛർദ്ദിച്ച പെൺകുട്ടിയോട് ബസ് വെള്ളറട ഡിപ്പോയിലെത്തി ഇറങ്ങാൻ തുടങ്ങുമ്പോഴാണ് കഴുകിയിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞ് ഡ്രൈവര്‍ തടഞ്ഞുവെച്ചത്.

Written by - Zee Malayalam News Desk | Last Updated : Jul 22, 2023, 12:46 PM IST
  • മറ്റൊരു കെ.എസ്. ആർ.ടി.സി ഡ്രൈവറുടെ മക്കള്‍ക്കാണ് ദുരനുഭവമുണ്ടായത്.
  • സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
  • പെൺകുട്ടിയും സഹോദരിയും ആശുപത്രിയിൽ പോയി മടങ്ങവെയാണ് സംഭവം.
യാത്രയ്ക്കിടെ ഛർദ്ദിച്ചു; പെൺകുട്ടിയെ കൊണ്ട് കഴുകിച്ച് കെഎസ്ആർടിസി ഡ്രൈവർ; പിന്നാലെ ജോലി തെറിച്ചു

തിരുവനന്തപുരം: യാത്രയ്ക്കിടെ ബസിൽ ഛർദ്ദിച്ച പെൺകുട്ടിയേയും സഹോദരിയെയും കൊണ്ട് ബസ് വൃത്തിയാക്കിച്ച കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് നീക്കി. നെയ്യാറ്റിൻകര ഡിപ്പോയിലെ എംപാനൽ ഡ്രൈവർ എസ്.എന്‍.ഷിജിയെയാണ് ജോലിയിൽ നിന്ന് നീക്കിയത്. വ്യാഴാഴ്ച വെള്ളറട കെ.എസ്. ആർ.ടി.സി ഡിപ്പോയിൽ ആണ് സംഭവം.

മറ്റൊരു കെ.എസ്. ആർ.ടി.സി ഡ്രൈവറുടെ മക്കള്‍ക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയും സഹോദരിയും ആശുപത്രിയിൽ പോയി മടങ്ങവെയാണ് സംഭവം. യാത്രയ്ക്കിടെ ഛർദ്ദിച്ച പെൺകുട്ടിയോട് ബസ് വെള്ളറട ഡിപ്പോയിലെത്തി ഇറങ്ങാൻ തുടങ്ങുമ്പോഴാണ് കഴുകിയിട്ട് പോയാല്‍ മതിയെന്ന് ഡ്രൈവര്‍ പറഞ്ഞത്.

Also Read: Kerala Rain Alert: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തുടർന്ന് പെൺകുട്ടിയും സഹോദരിയും ചേർന്ന് ബസ് വൃത്തിയാക്കുകയും ചെയ്തു. ഇതിന് ശേഷം ആണ് ഇവരെ ഡ്രൈവർ പോകാൻ സമ്മതിച്ചത് എന്നാണ് പരാതി. ബസ് കഴുകുന്നതിനായി ഡിആർഎൽ സ്റ്റാഫ് ഉണ്ട്. എന്നിട്ടും ഇയാൾ പെൺകുട്ടികളെ കൊണ്ട് ബസ് കഴുകിപ്പിക്കുകയായിരുന്നു. പെൺകുട്ടികൾ പിതാവിനോട് കാര്യം പറഞ്ഞതോടെ ഇവർ പരാതി നൽകുകയായിരുന്നു. തുടർന്നാണ് ഡ്രൈവറെ ജോലിയിൽ നിന്ന് നീക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News