ന്യൂ ഡൽഹി : അഗ്നിപഥ് പദ്ധതിക്കെതിരായി വ്യാജ വാർത്തകൾക്ക് പ്രചാരണം നൽകിയ 35 വാട്സ്ആപ്പ് ഗ്രൂപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അഗ്നിപഥിനെതിരെയുള്ള  പ്രക്ഷോഭത്തിന് വഴിവച്ച വ്യാജ വാർത്തകൾ സൃഷ്ടിച്ച പത്ത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പിഐബിയുടെ ഫാക്ട് ചെക്ക് സംഘത്തെ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിക്കുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് ജൂൺ 19ന് പകൽ സൈനികകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അനിൽ പുരി നേതൃത്വത്തിലുള്ള സംയുക്ത സൈനിക വാർത്തസമ്മേളനത്തിൽ അഗ്നിപഥ് പദ്ധതി പിൻവലിക്കില്ലയെന്ന് വ്യക്തമാക്കിയിരുന്നു കൂടാതെ നാളെ കരസേനയുടെ അഗ്നിവീർ റിക്രീട്ട്മെന്റിന്റെ വിജ്ഞാപനം പുറുപ്പെടുവിക്കുമെന്നും ലെഫ്റ്റനന്റ് ജനറൽ അനിൽ പുരി അറിയിച്ചു. 


ALSO READ : Agnipath Protest: അഗ്നിപഥ് പ്രതിഷേധം മൂലം ട്രെയിന്‍ യാത്ര മുടങ്ങിയോ? ടിക്കറ്റ് തുക എങ്ങിനെ ലഭിക്കും? അറിയാം


കരസേനയുടെ റിക്രീട്ട്മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ സംഘടിപ്പിക്കും. ഡിസംബറിലും ഫെബ്രുവരിയിലുമായി രണ്ട് ബാച്ചുകളുടെ പ്രവേശനം ഉണ്ടാകും.  പ്രഥമ ബാച്ചിൽ 46,000 പേരെയാണ് റിക്രൂട്ട് ചെയ്യുന്നത്. അത് അടുത്ത നാല് മുതൽ അഞ്ച് വർഷം കൊണ്ട് 50,000-60,000മായി  ഉയർത്തും. പിന്നീട് അത് ഒരു ലക്ഷമായി ഉയർത്തുമെന്ന് ലഫ്റ്റനന്റ് ജനറൽ അനിൽ പുരി അറിയിച്ചു.


എയർ ഫോഴ്സിന്റെ അഗ്നിവീർ റിക്രൂട്ട്മെന്റ്


ജൂൺ 24നാണ് എയർ ഫോഴ്സിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്മെന്റ് ആരംഭിക്കുന്നത്. ജൂലൈ 24ന മുതൽ ഐഎഎഫിന്റെ ആദ്യഘട്ട ഓണലൈൻ പരീക്ഷ സംഘടിപ്പിക്കും. ആദ്യ ബാച്ച് ഡിസംബറിൽ, ഡിസംബർ 30തോടെ ട്രെയ്നിങ് ആരംഭിക്കുമെന്ന് എയർ മാർഷൽ എസ്കെ ജാ അറിയിച്ചു. 


നേവിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്മെന്റ്


ജൂൺ 25 മുതലാണ് നാവിക സേനിയിലേക്കുള്ള റിക്രൂട്ട്മെന്റ് രജിസട്രേഷൻ ആരംഭിക്കുന്നത്. ഒരു മാസത്തിനുള്ള ആദ്യഘട്ട എഴുത്ത് പരീക്ഷ നടത്തും. നവംബർ 21ന് ആദ്യ ബാച്ചിന്റെ പരീശലനം ആരംഭിക്കുമെന്ന് നാവിക സേന വൈസ് അഡ്മിറൽ ദിനേഷ് ത്രിപാഠി അറിയിച്ചു.


ALSO READ : Agnipath Scheme Update: സേനയില്‍ നിയമനം അഗ്നിപഥ്‌ പദ്ധതിയിലൂടെ മാത്രം, വെളിപ്പെടുത്തി സേന പ്രമുഖര്‍


അതേസമയം കാർഗിൽ യുദ്ധത്തിന് ശേഷം മുതൽ ചർച്ചയിലുള്ള പദ്ധതിയാണ് അഗ്നിപഥെന്നും പദ്ധതിയിൽ നിന്നും പിന്നോട്ട് പോകില്ലയെന്ന് സംയുക്ത സൈനിക വാർത്തസമ്മേളനത്തിൽ സൈനികകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി വ്യക്തമാക്കി. പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരെ യാതൊരു കാരണ വശാലും റിക്രൂട്ട്മെന്റിൽ പ്രവേശിപ്പിക്കില്ലയെന്നും അനിൽ പുരി അറിയിച്ചു.


അഗ്നിവീർ റിക്രൂട്ട്മെന്റിലൂടെ സേനയുടെ ഭാഗമാകുന്നവർക്ക് സിയാച്ചിൻ തുടങ്ങിയ അപകട മേഖലയിൽ പ്രവർത്തിക്കുന്ന സൈനികർക്ക് തുല്യമായ അലവൻസ് ലഭിക്കും. സൈന്യത്തിന്റെ ശരാശരി പ്രായം 26ലേക്കെത്തിക്കാനാണ് പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്നും സംയുക്ത സേന വാർത്തസമ്മേളനത്തിൽ സൈനികകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി അറിയിച്ചു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.