Agnipath Scheme Update: സേനയില്‍ നിയമനം അഗ്നിപഥ്‌ പദ്ധതിയിലൂടെ മാത്രം, വെളിപ്പെടുത്തി സേന പ്രമുഖര്‍

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ്‌ പദ്ധതിയ്ക്കെതിരെ  രാജ്യത്തുടനീളം പ്രക്ഷോഭം കനക്കുമ്പോള്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി സേനാ പ്രമുഖര്‍.

Written by - Zee Malayalam News Desk | Last Updated : Jun 19, 2022, 04:50 PM IST
  • യാതൊരുകാരണവശാലും അഗ്നിപഥ്‌ പദ്ധതി പിന്‍വലിക്കില്ല എന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സേനാ മേധാവി
  • ഇനി സേനയില്‍ പ്രവേശനം ലഭിക്കുക അഗ്നിപഥ്‌ പദ്ധതിയിലൂടെ മാത്രമായിരിയ്ക്കും
Agnipath Scheme Update: സേനയില്‍ നിയമനം അഗ്നിപഥ്‌ പദ്ധതിയിലൂടെ മാത്രം, വെളിപ്പെടുത്തി സേന പ്രമുഖര്‍

Agnipath Scheme Update:  കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ്‌ പദ്ധതിയ്ക്കെതിരെ  രാജ്യത്തുടനീളം പ്രക്ഷോഭം കനക്കുമ്പോള്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി സേനാ പ്രമുഖര്‍.

യാതൊരുകാരണവശാലും അഗ്നിപഥ്‌ പദ്ധതി പിന്‍വലിക്കില്ല എന്ന്  മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സേനാ മേധാവി വ്യക്തമാക്കി. കൂടാതെ, ഇനി സേനയില്‍ പ്രവേശനം ലഭിക്കുക അഗ്നിപഥ്‌ പദ്ധതിയിലൂടെ മാത്രമായിരിയ്ക്കും എന്നും അവര്‍ വ്യക്തമാക്കി.  മാധ്യമ പ്രവര്‍ത്തകരുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാനായി വിളിച്ചു ചേര്‍ത്ത പ്രത്യേക വാര്‍ത്താസമ്മേളനത്തിലായിരുന്നു സേനാ പ്രമുഖര്‍  ഇക്കാര്യം വെളിപ്പെടുത്തിയത്.

Also Read:  Agnipath scheme: അഗ്നീപഥ് പൂർത്തിയാക്കുന്നവർക്ക് വമ്പൻ അവസരങ്ങൾ, എല്ലാ സേനകളിലും സംവരണം

കൂടാതെ, അഗ്നിപഥ്‌ പദ്ധതിയ്ക്കെതിരെ തെരുവില്‍ കലാപം നടത്തുന്നവര്‍ക്ക് ഒരു കാരണവശാലും സേനയില്‍ പ്രവേശനം ലഭിക്കില്ല, തെരുവില്‍ ഗുണ്ടായിസം നടത്തുന്നവര്‍ക്ക്  പോലീസ് വേരിഫിക്കേഷന്‍ ലഭിക്കില്ല, സേനയില്‍ ഏറ്റവും ആവശ്യമായത് അച്ചടക്കമാണ്, ഇത്തരക്കാര്‍ക്ക് സേനയില്‍ അംഗമാകാന്‍ സാധിക്കില്ല, ഡിഎംഎ അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറൽ അനിൽ പുരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

Also Read:  Bharat Bandh : ഭാരത് ബന്ദ്; അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഉടനടി അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം

അച്ചടക്കമാണ് ഇന്ത്യൻ സൈന്യത്തിന്‍റെ അടിത്തറ,  തീവെപ്പിനും അക്രമങ്ങള്‍ക്കും അതിൽ സ്ഥാനമില്ല. ഓരോ വ്യക്തിയും  അഗ്നിപഥ്‌ പദ്ധതിയ്ക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമല്ലെന്ന് വ്യക്തമാക്കുന്ന  സർട്ടിഫിക്കറ്റ് നൽകണം. പോലീസ് വെരിഫിക്കേഷൻ ഉണ്ട്. അതില്ലാതെ ഒരാൾക്ക് ഈ പദ്ധതിയില്‍ ചേരാൻ സാധിക്കില്ല,  ലഫ്റ്റനന്‍റ് ജനറൽ അനിൽ പുരി പറഞ്ഞു.

സേവനത്തിന്‍റെ കാര്യത്തില്‍  'അഗ്നിവീറിന്‍റെ നേര്‍ക്ക് യാതൊരു വിവേചനവും ഉണ്ടാകില്ല.  നിലവിൽ സേവനമനുഷ്ഠിക്കുന്ന സാധാരണ സൈനികർക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങള്‍  ഈ പദ്ധതിയിലൂടെ സൈന്യത്തില്‍ ചേരുന്നവര്‍ക്കും ലഭിക്കും. അതുകൂടാതെ, രാജ്യസേവനത്തിനിടെ ജീവന്‍ നഷ്ടമായാല്‍ അഗ്നിവീര്‍ സൈനികര്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം ലഭിക്കും.

അതേസമയം, ഇന്ത്യൻ വ്യോമസേനയിൽ 'അഗ്നിവീർ' ആദ്യ ബാച്ചിനെ തിരഞ്ഞെടുക്കുന്നതിനുള്ള  നടപടികള്‍ ജൂൺ 24 മുതൽ ആരംഭിക്കുമെന്ന് എയർ മാർഷൽ എസ്‌കെ ഝാ അറിയിച്ചു. ഇതൊരു ഓൺലൈൻ സംവിധാനമാണ്. അതിന് കീഴിൽ രജിസ്ട്രേഷൻ ആരംഭിക്കും. ഒരു മാസത്തിനുശേഷം, ജൂലൈ 24 മുതൽ, ഒന്നാം ഘട്ട ഓൺലൈൻ പരീക്ഷകൾ ആരംഭിക്കും.  ഡിസംബർ അവസാനത്തോടെ  "അഗ്‌നവീറിന്‍റെ"  ആദ്യ ബാച്ചിനെ വ്യോമസേനയിൽ ഉൾപ്പെടുത്തുമെന്നും ബാച്ചിന്‍റെ പരിശീലനം ഡിസംബർ 30ന് മുമ്പ് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ നേവിയും റിക്രൂട്ട്‌മെന്‍റ് നടപടികൾ ആരംഭിച്ചതായി നേവി വൈസ് അഡ്മിറൽ ഡികെ ത്രിപാഠി പറഞ്ഞു. ജൂൺ 25-നകം ഞങ്ങളുടെ പരസ്യം ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെത്തും. ഒരു മാസത്തിനകം നിയമന നടപടികൾ ആരംഭിക്കും. ഞങ്ങളുടെ ആദ്യത്തെ 'അഗ്നിവീർ' നവംബർ 21-ന് ഞങ്ങളുടെ പരിശീലന സ്ഥാപനത്തിൽ റിപ്പോർട്ട് ചെയ്യും, അദ്ദേഹം പറഞ്ഞു.

കൂടാതെ, നാവികസേനയിൽ ‘അഗ്നിവീർ’ വനിതകളെയും എടുക്കുന്നുണ്ടെന്ന് വൈസ് അഡ്മിറൽ ഡികെ ത്രിപാഠി പറഞ്ഞു. അതിനായി സേനാ പരിശീലനത്തിൽ വരുത്തേണ്ട ഭേദഗതികൾക്കുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. 

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്‍റെ  അദ്ധ്യക്ഷതയില്‍  'അഗ്നിപഥ്' പദ്ധതിയുമായി ബന്ധപ്പെട്ട് തുടർച്ചയായ രണ്ടാം ദിവസവും മൂന്ന് സേനാ മേധാവികളുടെ യോഗം ചേർന്നിരുന്നു.  ശേഷമാണ് പ്രത്യേക വാര്‍ത്താ സമ്മേളനം നടന്നത്.  

എന്നാല്‍,  സേനയില്‍ പ്രവേശനം നല്‍കുന്നതിനായി രൂപീകരിച്ച  അഗ്നിപഥ്' പദ്ധതിയ്ക്കെതിരെ പ്രതിഷേധം കൂടുതല്‍ സംസ്ഥാനങ്ങളിലേയ്ക്ക് വ്യാപിക്കുകയാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News