ന്യൂഡൽഹി: വ്യോമസേനയിൽ അഗ്നിവീറുകളെ നിയമിക്കുന്നതിനുള്ള രജിസ്ട്രേഷൻ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ജൂൺ 24നാണ് രജിസ്ട്രേഷൻ തുടങ്ങിയത്. ഇതുവരെ 56,960 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2022 ജൂലൈ 5 വരെയാണ് രജിസ്റ്റർ ചെയ്യാനുള്ള അവസരം. ജൂലൈ അഞ്ചോടെ രജിസ്ട്രേഷന നടപടികൾ അവസാവനിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

താൽപര്യമുള്ള ഉദ്യോ​ഗാർഥികൾ https://agnipathvayu.cdac.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഇക്കൊല്ലം മൂവായിരം പേർക്കാണ് അഗിനിവീറുകളായി നിയമനമുള്ളത്. ഉദ്യോ​ഗാർഥികൾ യോ​ഗ്യത മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. ജൂലൈ 24ന് ഓമ്‍ലൈൻ പരീക്ഷ നടക്കും. ആദ്യ ബാച്ച് ഡിസംബറോടെ എൻറോൾ ചെയ്യും. ഇവർക്ക് ഡിസംബർ 30നകം പരിശീലനം തുടങ്ങുകയും ചെയ്യും.


ഉദ്യോ​ഗാർതികളെ തിരഞ്ഞെടുക്കുന്നത് ഓൺലൈൻ ടെസ്റ്റ്, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് (PFT), അഡാപ്റ്റബിലിറ്റി ടെസ്റ്റ്-I, അഡാപ്റ്റബിലിറ്റി ടെസ്റ്റ്-II, മെഡിക്കൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ്. പത്താം ക്ലാസ് അല്ലെങ്കിൽ മെട്രിക്കുലേഷൻ പാസായ സർട്ടിഫിക്കറ്റ്, ഇന്റർമീഡിയറ്റ് അല്ലെങ്കിൽ 10+2 അല്ലെങ്കിൽ തത്തുല്യമായ മാർക്ക് ഷീറ്റ് അല്ലെങ്കിൽ 3 വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ അവസാന വർഷ മാർക്ക് ഷീറ്റ്, മെട്രിക്കുലേഷൻ മാർക്ക് ഷീറ്റ് അല്ലെങ്കിൽ 2 വർഷത്തെ വൊക്കേഷണൽ കോഴ്‌സ് മാർക്ക് ഷീറ്റ്, നോൺ-വൊക്കേഷണൽ മാർക്ക് ഷീറ്റ് എന്നിവ ഉണ്ടായുള്ളവർക്ക് മാത്രമെ അപേക്ഷിക്കാൻ സാധിക്കൂ.


Also Read: Agnipath Recruitment 2022 : അഗ്നിവീർ രജിസ്ട്രേഷന് ഇന്ന് തുടക്കം; വ്യോമസേനയിൽ ഇക്കൊല്ലം അവസരം 3,000 പേർക്ക്


ഉദ്യോഗാർത്ഥികൾക്ക് https://agnipathvayu.cdac.in/AV/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ IAF വെബ്‌സൈറ്റായ https://indianairforce.nic.in/ ലഭ്യമായ ഇന്ത്യൻ എയർഫോഴ്‌സ് അഗ്നിപഥ് അപേക്ഷാ ഫോറം 2022 സന്ദർശിച്ച് അപേക്ഷിക്കാം. 250 രൂപയാണ് അപേക്ഷ ഫീസ്. ഉദ്യോ​ഗാർഥികൾക്ക് ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ/ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് പേയ്‌മെന്റ് ഗേറ്റ്‌വേ വഴിയോ ഏതെങ്കിലും ആക്‌സിസ് ബാങ്ക് ബ്രാഞ്ചിൽ ചലാൻ പേയ്‌മെന്റ് വഴിയോ ഫീസ് അടക്കാവുന്നതാണ്.


അതേസമയം അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറിലടക്കം പ്രതിഷേധം തുടുരുകയാണ്. എയർ ഫോഴ്സിന് പുറമെ നാവികസേനയിലേക്കുള്ള അഗ്നിവീർ നിയമന രജിസട്രേഷൻ ജൂൺ 25ന് തുടങ്ങി. ജൂലൈയിലാണ് കരസേനയിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്മെന്റിനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങുന്നത്. ഓഗസ്റ്റ് പകുതിയോടെ കരസേനയുടെ റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കും. ഡിസംബറിലും ഫെബ്രുവരിയിലുമായി രണ്ട് ബാച്ചുകളുടെ പ്രവേശനം ഉണ്ടാകും. പ്രഥമ ബാച്ചിൽ 46,000 പേരെയാണ് റിക്രൂട്ട് ചെയ്യുന്നത്. അത് അടുത്ത നാല് മുതൽ അഞ്ച് വർഷം കൊണ്ട് 50,000-60,000മായി  ഉയർത്തും. പിന്നീട് അത് ഒരു ലക്ഷമായി ഉയർത്തുമെന്ന് നേരത്തെ സൈനികകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അനിൽ പുരി അറിയിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.