ന്യൂ ഡൽഹി : സൈനികസേവനത്തിനുള്ള ഹ്രസ്വകാല പദ്ധതിയായ അഗ്നിപഥിലെ അഗ്നിവീർ റിക്രൂട്ട്മെന്റ് 2022 ന്റെ രജിസ്ട്രേഷൻ ഇന്ന് ജൂൺ 24 മുതൽ ആരംഭിക്കും. വ്യോമസേനയിലേക്കുള്ള അപേക്ഷയാണ് ഇന്ന് മുതൽ സ്വീകരിച്ച് തുടങ്ങുന്നത്. ജൂലൈ അഞ്ചാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി. 3,000 പേർക്കാണ് ഇത്തവണ അഗ്നിവീറുകളായി നിയമനം ലഭിക്കുന്നത്.
എയർ ഫോഴ്സിന് പുറമെ നാവികസേനയിലേക്കുള്ള അഗ്നിവീർ നിയമന രജിസട്രേഷൻ നാളെ ജൂൺ 25 മുതൽ ആരംഭിക്കും. ജൂലൈയിലാണ് കരസേനയിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്മെന്റിനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങുന്നത്.
Serve the Nation as #Agniveer under the #AgnipathScheme. @adgpi @IAF_MCC @indiannavy pic.twitter.com/qzokMnNR7C
— रक्षा मंत्री कार्यालय/ RMO India (@DefenceMinIndia) June 22, 2022
ഓഗസ്റ്റ് പകുതിയോടെ കരസേനയുടെ റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കും. ഡിസംബറിലും ഫെബ്രുവരിയിലുമായി രണ്ട് ബാച്ചുകളുടെ പ്രവേശനം ഉണ്ടാകും. പ്രഥമ ബാച്ചിൽ 46,000 പേരെയാണ് റിക്രൂട്ട് ചെയ്യുന്നത്. അത് അടുത്ത നാല് മുതൽ അഞ്ച് വർഷം കൊണ്ട് 50,000-60,000മായി ഉയർത്തും. പിന്നീട് അത് ഒരു ലക്ഷമായി ഉയർത്തുമെന്ന് നേരത്തെ സൈനികകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അനിൽ പുരി അറിയിച്ചിരുന്നു.
ജൂലൈ 24 മുതൽ ഐഎഎഫിന്റെ ആദ്യഘട്ട ഓണലൈൻ പരീക്ഷ സംഘടിപ്പിക്കും. ആദ്യ ബാച്ചിന്റെ ട്രെയ്നിങ് ഡിസംബർ 30തോടെ ആരംഭിക്കും. രജിസട്രേഷൻ നടപടികൾ തീർന്ന് ഒരു മാസത്തിനുള്ളിൽ നേവിയുട എഴുത്ത് പരീക്ഷ സംഘടിപ്പിക്കും. നവംബർ 21ന് ആദ്യ ബാച്ചിന്റെ പരീശലനം ആരംഭിക്കും.
ALSO READ : Agnipath scheme: അഗ്നീപഥ് പൂർത്തിയാക്കുന്നവർക്ക് വമ്പൻ അവസരങ്ങൾ, എല്ലാ സേനകളിലും സംവരണം
അതേസമയം അഗ്നിപഥ് പദ്ധതിക്കെതിരെ ഇന്ന് യുപി ഹരിയാന സംസ്ഥാനങ്ങളിഷ സംയുക്ത കിസാൻ മോർച്ച പ്രതിഷേധം സംഘടിപ്പിക്കും. കർഷകസമരം മാതൃകയിൽ സമരം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് വിദ്യാർഥി-യുവജന സംഘടനകൾ. പദ്ധതിക്കെതിരെ ജൂൺ 29ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ എ എ റഹീം അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.