New Delhi: കേന്ദ്ര സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും പ്രതിഷേധം അലയടിയ്ക്കുകയാണ്. ബീഹാർ, ഡൽഹി ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ യുവാക്കൾ തെരുവിൽ ഇറങ്ങിയിരിയ്ക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ അവസരത്തിൽ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന പ്രതിരോധ ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രംഗത്തെത്തി.  യുവാക്കൾക്ക് 4 വർഷത്തെ ജോലിയല്ല വേണ്ടത്  എന്ന് കേജ്‌രിവാൾ തുറന്നടിച്ചു.  യുവാക്കൾക്ക്  സാധാരണ നിലയിലുള്ള  സർവീസ്   ആണ് ആവശ്യമെന്നും അവർക്ക്  ജീവിതകാലം മുഴുവൻ രാജ്യത്തെ സേവിക്കാൻ അവസരം  നൽകണമെന്നും അദ്ദേഹം  കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. 



"കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നു, യുവാക്കൾക്ക് അവരുടെ ജീവിതകാലം മുഴുവൻ രാജ്യത്തെ സേവിക്കാൻ അവസരം നൽകണം, നാല് വർഷമല്ല, കഴിഞ്ഞ രണ്ട് വർഷമായി കരസേനയിൽ റിക്രൂട്ട്‌മെന്റ് ഇല്ലാത്തതിനാൽ പ്രായം  കടന്നുപോയവർക്കും അവസരം നൽകണം,", അരവിന്ദ്  കേജ്‌രിവാൾ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.


ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം പേർക്ക് സർക്കാർ ജോലി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട്  പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്  സേനയ്ക്ക്  വേണ്ടിയുള്ള            അഗ്നിപഥ് പദ്ധതി പ്രഖ്യാപിക്കുകയും  സേനാ പ്രമുഖർ അത് വിശദീകരിയ്ക്കുകയും ചെയ്തിരുന്നു.  


നാല് വർഷത്തെ ഹ്രസ്വകാല കരാറിൽ ഇന്ത്യൻ ആർമി, ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്‌സ് എന്നിവയിലേക്ക് സൈനികരെ  റിക്രൂട്ട്  ചെയ്യുന്ന പദ്ധതിയാണ് അഗ്നിപഥ്.  



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.