കേന്ദ്ര സർക്കാർ ജോലി ആ​ഗ്രഹിക്കാത്തവർ വളരെ ചുരുക്കാമയിരിക്കും. സ്ഥിരവരുമാനം ഉള്ള ഒരു ജോലിയിലൂടെ ജീവിതത്തിനും ഒരു സ്ഥിരത ലഭിക്കും എന്നതാണ് അതിന്റെ പ്രധാന കാരണം. എന്നാൽ മറ്റു ചിലർക്കാകട്ടെ യൂണിഫോം ജോലിയോട് ഒരു പ്രത്യേക ആകർഷണം ആണ്. ആർമി, പോലീസ്, എയർഫോഴ്സ്, നേവി എന്നിവയിൽ ചേർന്ന് രാജ്യത്തെ സേവിക്കാൻ ആ​ഗ്രഹിക്കുന്നവരും ഉണ്ട്. അത്തരത്തിൽ ഒരാളാണ് നിങ്ങൾ എങ്കിൽ ഈ അവസരം പാഴാക്കരുത്. ഇന്ത്യൻ എയർഫോഴ്‌സിൽ ചേരാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് മികച്ച അവസരം വന്നെത്തിയിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

01/2024-ന്റെ വിജ്ഞാപനം ഇന്ത്യൻ എയർഫോഴ്‌സ് നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഈ റിക്രൂട്ട്‌മെന്റിന് കീഴിൽ 3500 തസ്തികകളിലേക്കായാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഉദ്യോഗാർത്ഥികൾ ഇന്ത്യൻ എയർഫോഴ്‌സിന്റെ അഗ്നിവീർ റിക്രൂട്ട്‌മെന്റ് 2023-ന് 2023 ഓഗസ്റ്റ് 20-നകം അപേക്ഷ സമർപ്പിക്കണം. നൽകുന്ന അപേക്ഷയിലെ വിവരങ്ങളിൽ യാതൊരു വിധത്തിലുള്ള തെറ്റുകളും സംഭവിച്ചിട്ടില്ല എന്ന് അപേക്ഷ സമർപ്പിക്കുന്നതിന് മുന്നേയായി പുനപരിശോധന നടത്തേണ്ടതാണ്. കാരണം തെറ്റായ വിവരങ്ങൾ സമർപ്പിച്ചാൽ ആ അപേക്ഷ യാതൊരു കാരണവശാലും അധികൃതർ സ്വീകരിക്കുന്നതല്ല. 


ആവശ്യമായ വിദ്യാഭ്യാസ യോഗ്യത


ഇന്ത്യൻ എയർഫോഴ്‌സിലെ മൊത്തം 3,500 അഗ്നിവീർ എയർഫോഴ്‌സ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ സയൻസ് സ്ട്രീമിൽ 12-ാം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. അപേക്ഷകർക്ക് എല്ലാ വിഷയങ്ങൾക്കും കുറഞ്ഞത് 55 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.


ALSO READ: മോദിയും യോഗിയും മാത്രം മതി!! ഉത്തര്‍ പ്രദേശിലെ 80 സീറ്റുകളും ലക്ഷ്യമിട്ട് BJP


ഫീസ് നൽകേണ്ടതുണ്ടോ? 


അഗ്നിവീർ എയർഫോഴ്സ് റിക്രൂട്ട്‌മെന്റ് 2023-ന് അപേക്ഷിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളും അപേക്ഷാ ഫീസായി 250 രൂപ അടയ്ക്കണം.


തിരഞ്ഞെടുക്കുന്ന രീതി എങ്ങനെ? 


എഴുത്തുപരീക്ഷ, സിഎഎസ്ബി, പിഇടി, പിഎംടി, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവയ്ക്ക് ശേഷം ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും. എഴുത്തു പരീക്ഷയിലെ ഓരോ ചോദ്യങ്ങൾക്കും ഒരു മാർക്ക് വീതമാണ് നൽകുക. ഏതെങ്കിലും ചോദ്യത്തിന് തെറ്റായി ഉത്തരം നൽകിയാൽ അതിന് 0.25 മാർക്ക് കുറയ്ക്കും. അതായത് നെ​ഗറ്റീവ് മാർക്ക് സമ്പ്രദായം ഉണ്ട് എന്നർത്ഥം. അതിനാൽ നിങ്ങൾക്ക് ശരിയെന്ന് പൂർണ്ണ ബോധ്യമുള്ള ചോദ്യങ്ങൾക്ക് മാത്രം ഉത്തരം സമർപ്പിച്ചാൽ മതിയാകും. 


ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?


1. ആദ്യം ഇന്ത്യൻ എയർഫോഴ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ Careerairforce.Nic.In- ലേക്ക് പോകുക.


2. ഇതിന് ശേഷം അഗ്നിവീർ വായു റിക്രൂട്ട്‌മെന്റ് 2023 റിക്രൂട്ട്‌മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.


3. ഇപ്പോൾ നിങ്ങൾ ഒരു യൂസർ ഐഡിയും പാസ്‌വേഡും ഉണ്ടാക്കും.


4. എയർഫോഴ്സ് ഫോം പൂരിപ്പിച്ച് സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.


5. ഇതിനുശേഷം, ഫോമിന്റെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ പക്കൽ സൂക്ഷിക്കുക. പിന്നീടുള്ള ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.