അഗ്‌നിവീർ റിക്രൂട്ട്‌മെന്റിനുള്ള രജിസ്‌ട്രേഷൻ മാർച്ച് 15 വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. നാഗ്പൂരിലെ ആർമി റിക്രൂട്ട്‌മെന്റ് ഓഫീസ് ഡയറക്ടർ കേണൽ ആർ ജഗത് നാരായൺ, ജില്ലാ സോൾജിയർ വെൽഫെയർ ഓഫീസറും നാഗ്പൂരിലെ ആർമി റിക്രൂട്ട്‌മെന്റ് കോ-ഓർഡിനേറ്ററുമായ മേജർ ഡോ ശിൽപ ഖരാപ്‌കർ, ഗോണ്ടിയ കളക്ടർ ചിന്മയ് ഗോത്മരെ എന്നിവർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുമ്പ്, ആർമി ഉദ്യോഗാർത്ഥികൾക്ക് ഫീൽഡ് ടെസ്റ്റിനും പിന്നീട് എഴുത്തുപരീക്ഷയ്ക്കും ഹാജരാകേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ, അവർ പൊതു പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. പൊതു പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തുടർന്ന്, ഫിസിക്കൽ ടെസ്റ്റ് മെഡിക്കൽ പരിശോധനകൾ എന്നിവയുണ്ടാകും.


 READ ALSO: IAF Agniveer Recruitment 2023: ഇന്ത്യൻ എയർഫോഴ്സ് അഗ്നിവീർ റിക്രൂട്ട്‌മെന്റ് ഉടൻ ആരംഭിക്കും; യോ​ഗ്യത, രജിസ്ട്രേഷൻ തിയതി, അപേക്ഷിക്കേണ്ട വിധം എന്നിവ അറിയാം


"റിക്രൂട്ട്‌മെന്റ് ഡ്രൈവിനുള്ള രജിസ്ട്രേഷൻ മാർച്ച് 15 വരെ തുടരും. താൽപ്പര്യമുള്ള ഉദ്യോ​ഗാർഥികൾക്ക് joinindianarmy.nic.in ൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം" കേണൽ നാരായൺ പറഞ്ഞു. പൊതു പ്രവേശന പരീക്ഷ ഏപ്രിൽ 17 മുതൽ മെയ് നാല് വരെ നടക്കുമെന്നും സ്ക്രീനിംഗിന് ശേഷം തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾ ഫിസിക്കൽ, മെഡിക്കൽ ടെസ്റ്റുകൾക്ക് ഹാജരാകണമെന്നും അദ്ദേഹം പറഞ്ഞു.


"ഇടനിലക്കാരെ ഒഴിവാക്കുന്നതിനും പരമാവധി സുതാര്യത ഉറപ്പാക്കുന്നതിനുമായാണ് നടപടിക്രമങ്ങൾ ഓൺലൈൻ ആക്കിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള റിക്രൂട്ട്‌മെന്റ് റാലി ജൂലൈയിൽ നാഗ്പൂരിൽ നടക്കും," ഡോ. ഖരാപ്കർ പറഞ്ഞു. ഫിസിക്കൽ, മെഡിക്കൽ ടെസ്റ്റുകൾ മഹാരാഷ്ട്രയിലുടനീളമുള്ള 17 കേന്ദ്രങ്ങളിലും വിദർഭ ഐഇ നാഗ്പൂർ, അമരാവതി എന്നിവിടങ്ങളിലെ രണ്ട് കേന്ദ്രങ്ങളിലും നടക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.