ഇന്ത്യൻ എയർഫോഴ്‌സിന്റെ (ഐഎഎഫ്) അഗ്നിവീർ റിക്രൂട്ട്‌മെന്റ് 2023-ന്റെ അപേക്ഷാ പ്രക്രിയ മാർച്ച് 17-ന് ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 31 ആണ്. അഗ്നിവീർവായു റിക്രൂട്ട്‌മെന്റ് പരീക്ഷ മെയ് 20 മുതലാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ agnipathvayu.cdac.in വഴി അപേക്ഷ സമർപ്പിക്കാം. അവിവാഹിതരായ ഇന്ത്യക്കാരായ സ്ത്രീ-പുരുഷ ഉദ്യോഗാർത്ഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഇന്ത്യൻ എയർഫോഴ്സ് അഗ്നിവീർ റിക്രൂട്ട്‌മെന്റ് 2023: യോഗ്യത
അംഗീകൃത ബോർഡിൽ നിന്ന് സയൻസ് സ്ട്രീമിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് എന്നിവയിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. എഞ്ചിനീയറിങ് ഡിപ്ലോമ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കുറഞ്ഞത് 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
കൂടാതെ രണ്ട് നോൺ-വൊക്കേഷണൽ വിഷയങ്ങൾ, കണക്ക്, ഭൗതികശാസ്ത്രം എന്നിവ ഉൾപ്പെടുന്ന രണ്ട് വർഷത്തെ വൊക്കേഷണൽ ബിരുദത്തിൽ 50 ശതമാനം ഉണ്ടായിരിക്കണം. സയൻസ് സ്ട്രീമിൽ ഒഴികെ: പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 50 ശതമാനം മാർക്ക് ആവശ്യമാണ്. കൂടാതെ ഇംഗ്ലീഷ് വിഷയത്തിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
അഗ്നിവീർ റിക്രൂട്ട്‌മെന്റ് 2023: അപേക്ഷിക്കേണ്ട വിധം
agnipathvayu.cdac.in-ൽ ലോഗിൻ ചെയ്ത് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം
ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത്, താഴെ പറയുന്ന രേഖകൾ ഉദ്യോഗാർത്ഥികൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്:
(എ) പത്താം ക്ലാസ് / മെട്രിക്കുലേഷൻ പാസായ സർട്ടിഫിക്കറ്റ്.
(ബി) ഇന്റർമീഡിയറ്റ്/10+2 അല്ലെങ്കിൽ തത്തുല്യമായ മാർക്ക് ലിസ്റ്റ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...