പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അനധികൃത മണൽ ഖനന കേസിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിം​ഗ് ഛന്നിക്ക് ക്ലീൻ ചിറ്റ്. റോപ്പർ പോലീസും ജില്ലാ ഭരണകൂടവും അന്വേഷിച്ച കേസിലാണ് മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് ലഭിച്ചതെന്ന് വാർത്താ ഏജൻസിയായ ANI റിപ്പോർട്ട് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പാർട്ടിയുടെ പഞ്ചാബ് കോ-ഇൻചാർജ് രാഘവ് ഛദ്ദയുമാണ് അനധികൃത മണൽ ഖനനത്തിൽ ചരൺജിത്തിന് പങ്കുണ്ടെന്ന് ആരോപിച്ചത്. ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെ ഇരുവർക്കുമെതിരെ രൂക്ഷമായ വിമർശനം മുഖ്യമന്ത്രി നടത്തിയത്. അരവിന്ദ് കെജ്‌രിവാളിനെ നുണയനെന്ന് വിളിച്ച ചരൺജിത് തനിക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിക്കാൻ എഎപി ശ്രമിച്ചുവെന്ന് ആരോപിച്ചു. പക്ഷേ ഒന്നും സത്യമായിരുന്നില്ല. തനിക്കെതിരെ ഗവർണർക്ക് പരാതി നൽകുകയും അദ്ദേഹം അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്നാൽ സത്യം ജയിച്ചിരിക്കുകയാണെന്ന് ചരൺജിത് പറഞ്ഞു.


Also Read: റാലികൾക്ക് രാത്രി 10 വരെ അനുമതി, തിരഞ്ഞെടുപ്പിനുള്ള നിയന്ത്രണങ്ങളിലെ ഇളവുകൾ ഇങ്ങനെ..


 


എഎപിയെ ബ്രിട്ടീഷുകാരോട് താരതമ്യപ്പെടുത്തിയും ഛന്നി വിമർശിച്ചു. ബ്രിട്ടീഷുകാർ ഇന്ത്യയെ കൊള്ളയടിക്കാനാണ് വന്നതെന്നും അതുപോലെ കെജ്‌രിവാളും രാഘവ് ഛദ്ദയും മറ്റുള്ളവരും പഞ്ചാബ് കൊള്ളയടിക്കാൻ വന്നിരിക്കുകയാണെന്നും ഛന്നി ആരോപിച്ചു. എന്നാൽ ഇതിന് പഞ്ചാബ് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.


അനധികൃത മണൽ ഖനന കേസിൽ മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിക്ക് പങ്കുണ്ടെന്ന് എഎപി പഞ്ചാബ് കോ-ഇൻചാർജ് രാഘവ് ഛദ്ദ ആരോപിച്ചിരുന്നു. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചാബ് ഗവർണർ ബൻവാരി ലാൽ പുരോഹിതിന് അദ്ദേഹം മെമ്മോറാണ്ടവും സമർപ്പിച്ചിരുന്നു.


Also Read: Heavy rain | സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്


 


ചരൺജിത് സിംഗ് ഛന്നിയുടെ അനന്തരവൻ ഭൂപീന്ദർ സിംഗ് ഹണിയുടെ വസതിയിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) 10 കോടിയിലധികം രൂപയും 21 ലക്ഷത്തിന് മുകളിലുള്ള സ്വർണവും 12 ലക്ഷം രൂപ വിലമതിക്കുന്ന റോളക്‌സ് വാച്ചും പിടിച്ചെടുത്തതിനെ തുടർന്നാണിത്.


തിരഞ്ഞെടുപ്പ് കമ്മീഷൻ വരുത്തിയ പരിഷ്‌ക്കരണങ്ങൾ പ്രകാരം 2022ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 20ന് നടക്കും. ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ. മാർച്ച് 10 ന് വോട്ടെണ്ണൽ നടക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.