അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷമാണ് കമ്മീഷന്റെ നടപടി. തിരഞ്ഞെടുപ്പ് പ്രചാരണ സമയം നാല് മണിക്കൂർ കൂടി നീട്ടി. കൂടാതെ, ആളുകളുടെ എണ്ണം കുറച്ചുകൊണ്ട് പദയാത്രകൾക്കും റാലികൾക്കും കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്.
സ്ഥാനാർഥികൾക്ക് രാവിലെ 6 മുതൽ രാത്രി 10 വരെ റാലികൾ നടത്താനുള്ള അനുമതിയുണ്ട്. നേരത്തെ രാവിലെ 8 മുതൽ രാത്രി 8 വരെയായിരുന്നു പ്രചാരണം നടത്താൻ അനുമതി. തുറസ്സായ സ്ഥലങ്ങളുടെ ശേഷിയുടെ പരമാവധി 50% അല്ലെങ്കിൽ SDMA നിർദ്ദേശിച്ച പരിധി, ഇതിൽ ഏതാണോ കുറവ് അത് പ്രകാരം പ്രചാരണം നടത്താം.
COVID കേസുകളുടെ വർദ്ധനവ് ചൂണ്ടിക്കാട്ടി, ജനുവരി 8 ന് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂർ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചപ്പോൾ റാലികൾക്കും റോഡ്‌ഷോകൾക്കും പദയാത്രകൾക്കും തിരഞ്ഞെടുപ്പ് പാനൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് കൊവിഡ് സാഹചര്യം വിലയിരുത്തി നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു കൊണ്ടിരുന്നു.
അതേസമയം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിലവിലുള്ള മറ്റ് നിയന്ത്രണങ്ങൾ തുടരുമെന്ന് ഇസി അറിയിച്ചു. ഉത്തർപ്രദേശ്, മണിപ്പൂർ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് നിലവിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10നാണ് ഉത്തർപ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്. ഉത്തരാഖണ്ഡിലും ഗോവയിലും ഫെബ്രുവരി 14ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി 20ന് മൂന്നാം ഘട്ടത്തിൽ പഞ്ചാബിൽ വോട്ടെടുപ്പ് നടക്കും. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം മാർച്ച് 7ന് ആണ്. വോട്ടെണ്ണൽ മാർച്ച് 10ന്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...