Puducherry: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ  പുതുച്ചേരിയില്‍ നാടകീയ സംഭവ വികാസങ്ങള്‍...  ഒരു MLA  കൂടി സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കാമരാജ്​ നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള MLA ജോണ്‍ കുമാര്‍ ചൊവ്വാഴ്ച  സ്പീക്കര്‍  വി. ശിവകൊലുന്തുവിന്‍റെ മുന്‍പാകെ   രാജി സമര്‍പ്പിച്ചു . സര്‍ക്കാറിലുള്ള അതൃപ്​തിയാണ്​ രാജിക്ക്​ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.  ഇതുവരെ 4 എംഎല്‍എമാരാണ് രാജി സമര്‍പ്പിച്ചത്. ഇതോടെ  വി നാരായണസ്വാമിയുടെ  (V Narayanasamy) നേതൃത്വത്തിലുള്ള  കോണ്‍ഗ്രസ്‌  (Congress) സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു.


ഒരു എംഎല്‍എ കൂടി രാജിവെച്ചതോടെ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. ഈ ആവശ്യം ഉന്നയിച്ച്‌ ഉടന്‍ സ്പീക്കറെ കാണുമെന്നും പ്രതിപക്ഷം പറഞ്ഞു.


എ. നമശിവായം, ഇ. തീപ്പായ്‍ന്താന്‍ എന്നിവര്‍ ജനുവരി 25നാണ് രാജിവെച്ചത്. ആരോഗ്യമന്ത്രി മല്ലാടി കൃഷ്ണ റാവു തിങ്കളാഴ്ച  വൈകിട്ടാണ്  രാജി പ്രഖ്യാപിച്ചത്.  ചൊവ്വാഴ്ച  രാവിലെയാണ് കാമരാജ്‌നഗര്‍ എം.എല്‍.എയായ ജോണ്‍ കുമാര്‍ രാജിവെച്ചത്.


നിയമസഭ തിരഞ്ഞെടുപ്പിന്  (Assembly Election) വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിയ്ക്കുകയാണ്.  ഇതിനോടകം 4 എംഎല്‍എമാര്‍ രാജിവച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി നാരായണസ്വാമി കാബിനറ്റ്‌ യോഗം വിളിച്ചു ചേര്‍ത്തിരിയ്ക്കുകയാണ്.  മന്ത്രിമാര്‍ രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചുവെന്ന് മന്ത്രി കന്തസ്വാമി പറഞ്ഞു. മന്ത്രിസഭായോഗത്തിന് ശേഷം മന്ത്രിമാര്‍ ഗവര്‍ണറെ കാണും. സര്‍ക്കാര്‍ രാജിക്കൊരുങ്ങുകയാണ്​ എന്നാണ് സൂചനകള്‍.


30 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന്​ 15 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഡി.എം.കെയ്ക്ക്  രണ്ട് അംഗങ്ങള്‍ ഉണ്ട്. ഇതുവര കോണ്‍ഗ്രസില്‍ നിന്നും 4 അംഗങ്ങള്‍  രാജി വെച്ചതോടെ 11 അംഗങ്ങളിലേക്ക്​ കോണ്‍ഗ്രസ്​  ചുരുങ്ങി. 


Also read: Madhya Pradesh Accident: കനാലിലേക്ക് ബസ് മറിഞ്ഞ് 35 പേർ മരിച്ചു; 7 പേരെ രക്ഷപ്പെടുത്തി


അതേസമയം, തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കോണ്‍ഗ്രസ്​ മുന്‍ അദ്ധ്യക്ഷന്‍  രാഹുല്‍ ഗാന്ധി (Rahul Gandhi)  ബുധനാഴ്ച പുതുച്ചേരിയിലേക്ക്​ എത്താനിരിക്കെയാണ്​ സര്‍ക്കാര്‍ നിലം പതിക്കുന്നത്.


പുതുച്ചേരിയിലും തമിഴ്​നാട്ടിലും മെയ്​ മാസത്തിലാണ് തിരഞ്ഞെടുപ്പ്​ നടക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക