Ahmedabad serial bomb blast: 2008 ജൂലൈ 26, രാജ്യം നടുങ്ങി  വിറച്ച ദിവസം ....  ഒന്നിന് പിറകെ ഒന്നായി സ്പോടനങ്ങള്‍, ഒരു നഗരം  രക്തത്തില്‍ മുങ്ങിയ  കറുത്ത ദിനം ..... 


COMMERCIAL BREAK
SCROLL TO CONTINUE READING

14 വർഷങ്ങൾക്ക് രാജ്യത്തെ  പിടിച്ചുലച്ച അഹമ്മദാബാദ് ബോംബ് സ്‌ഫോടനക്കേസില്‍ അത്യപൂര്‍വ വിധി പ്രസ്താവിച്ചിരിയ്ക്കുകയാണ്  അഹമ്മദാബാദ് പ്രത്യേക കോടതി.  ഗുജറാത്തിലെ  പ്രത്യേക  കോടതി  ജഡ്ജി എ.ആര്‍. പട്ടേലാണ് വിധി പ്രസ്താവിച്ചത്.   


രക്തച്ചൊരിച്ചില്‍ ആഹ്ളാദനൃത്തം ചവിട്ടിയ നരാധമന്മാര്‍ക്ക് നേരെ ന്യായപീഠം തെല്ലും കരുണ കാട്ടിയില്ല.  കേസില്‍ 4 മലയാളികള്‍ ഉള്‍പ്പടെ 78 പേര്‍ വിചാരണ നേരിട്ടതില്‍ 49 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.  വിചാരണ നേരിട്ട   49 പ്രതികളില്‍  38 പേര്‍ക്ക് തൂക്കുകയറും 11 പേര്‍ക്ക് ജീവപര്യന്തവുമാണ് വിധിച്ചിരിക്കുന്നത്.


ഫെബ്രുവരി 18 , വെള്ളിയാഴ്ച, പ്രത്യേക കോടതി, ഇതുവരെയുള്ള രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ശിക്ഷ വിധിക്കുമ്പോൾ വീണ്ടും മനസ്സില്‍ ഓടിയെത്തുക രാജ്യം നടുങ്ങിയ ആ കറുത്തദിനമാണ്.  


2008 ജൂലൈ 26 ന് അഹമ്മദാബാദ് നഗരത്തില്‍ 70 മിനിറ്റിനുള്ളിൽ 21 ബോംബ് സ്‌ഫോടനങ്ങളാണ് നടന്നത്.  നഗരത്തിലുടനീളം നടന്ന ഈ സ്‌ഫോടനങ്ങളിൽ 56 പേര്‍ കൊല്ലപ്പെട്ടിരുന്നു.  കൂടാതെ, 200ലധികം ആളുകള്‍ക്ക് പരുക്കേറ്റിരുന്നു.  ആ  ഭീകര സ്ഫോടനങ്ങളുടെ പ്രതിധ്വനി ഇപ്പോഴും ആളുകളുടെ  കാതില്‍ മുഴങ്ങുന്നുണ്ട്. 


Also Read: Ahmedabad serial bomb blast 2008:  അപൂര്‍വ്വ വിധി; അഹമ്മദാബാദ് സ്‌ഫോടന കേസില്‍ 38 പേര്‍ക്ക് വധശിക്ഷ, 3 മലയാളികളും


രാജ്യം വിറങ്ങലിച്ച ഈ  സ്‌ഫോടനക്കേസില്‍  അഹമ്മദാബാദിൽ 20 എഫ്‌ഐആറുകളും സൂറത്തിൽ 15 കേസുകളും രജിസ്റ്റർ ചെയ്തു


അഹമ്മദാബാദിലെ ഈ സ്ഫോടന പരമ്പരയ്ക്ക് ശേഷം, 2008 ജൂലൈ 28 നും ജൂലൈ 31 നും ഇടയിൽ സൂറത്ത് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് 29  ബോംബുകൾ ഗുജറാത്ത് പോലീസ് കണ്ടെടുത്തു. അവ തെറ്റായ സർക്യൂട്ടും ഡിറ്റണേറ്ററും കാരണം പൊട്ടിത്തെറിച്ചില്ല എന്നാണ് റിപ്പോര്‍ട്ട്.  ഈ ബോംബുകൾകൂടി  പൊട്ടിത്തെറിച്ചിരുന്നെങ്കിൽ രാജ്യം മറ്റൊരു  വലിയ ദുരന്തത്തിനുകൂടി സാക്ഷിയായേനെ... 


ഈ വലിയ സ്ഫോടന പരമ്പരയുടെ സൂത്രധാരനായ യാസിൻ ഭട്കൽ ഡൽഹി ജയിലിലും തൗക്കിർ എന്ന അബ്ദുൾ സുബ്ഹാൻ കൊച്ചി ജയിലിലും ശിക്ഷ അനുഭവിക്കുകയാണ്. 


ഗോധ്ര സംഭവത്തിന് മറുപടിയായാണ് സ്‌ഫോടനം നടന്നത്


ഇന്ത്യൻ മുജാഹിദീൻ (IM) എന്ന തീവ്രവാദ സംഘടനയുമായും നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക്  മൂവ്‌മെന്റ് ഓഫ് ഇന്ത്യയുമായും (SIMI) ബന്ധമുള്ളവരാണ് ഈ സ്‌ഫോടന പരമ്പര നടത്തിയതെന്ന് അന്വേഷണത്തിൽ  വ്യക്തമായിരുന്നു.  


സ്‌ഫോടന പരമ്പരകൾക്ക് മിനിറ്റുകൾക്ക് മുമ്പ്, ടെലിവിഷൻ ചാനലുകള്‍ക്കും  മാധ്യമങ്ങള്‍ക്കും  മുന്നറിയിപ്പ് നൽകിക്കൊണ്ട് ഒരു ഇ-മെയിൽ അയച്ചിരുന്നു.  2002ലെ ഗോധ്ര കലാപത്തിന് മറുപടിയായാണ് ഇന്ത്യൻ മുജാഹിദീൻ  ഭീകരർ ഈ സ്‌ഫോടനങ്ങൾ നടത്തിയതെന്നാണ് കണ്ടെത്തല്‍. 


അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം അന്വേഷണം  


അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരം ജെസിപി ക്രൈം ഡിജിപി ആശിഷ് ഭാട്ടിയയുടെ നേതൃത്വത്തിൽ അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘം രൂപീകരിച്ചു. അഭയ് ചുദസമ (ഡിസിപി ക്രൈം), ഹിമാൻഷു ശുക്ല (എഎസ്പി ഹിമ്മത്‌നഗർ) എന്നിവർ ഈ പ്രത്യേക ടീമിൽ  അംഗങ്ങളായിരുന്നു.  കേസുകളുടെ അന്വേഷണ ചുമതല അന്നത്തെ ഡിഎസ്പി രാജേന്ദ്ര ആശാരി, മയൂർ ചാവ്ദ, ഉഷാ രാദ, വിആർ ടോലിയ എന്നിവർക്കായിരുന്നു. അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘം 19 ദിവസം കൊണ്ട് കേസ് തെളിയിച്ചു.  


2009ലാണ് വിചാരണ ആരംഭിച്ചത് 


ഈ കേസിൽ രൂപീകരിച്ച പ്രത്യേക സംഘം 2008 ഓഗസ്റ്റ് 15 നാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. അതിനുശേഷം 78 പ്രതികൾക്കെതിരെ 2009 ഡിസംബറിൽ കോടതിയിൽ വിചാരണ ആരംഭിച്ചു. അവരിൽ ഒരാൾ പിന്നീട് സർക്കാർ സാക്ഷിയായി. പ്രോസിക്യൂട്ടർമാരിൽ എച്ച്എം ധ്രുവ്, സുധീർ ബ്രഹ്മഭട്ട്, അമിത് പട്ടേൽ, മിതേഷ് അമിൻ എന്നിവരും പ്രതിഭാഗം അഭിഭാഷകരായ എംഎം ഷെയ്ഖ്, ഖാലിദ് ഷെയ്ഖ് എന്നിവരും ഉൾപ്പെട്ടിരുന്നു, 1100 സാക്ഷികളെ വിസ്തരിച്ചു.


സ്ഫോടനം നടന്ന് വെറും 19 ദിവസത്തിനകം അഹമ്മദാബാദ് സ്ഫോടനക്കേസിൽ രൂപീകരിച്ച പ്രത്യേക സംഘം 30 ഭീകരരെ പിടികൂടി. കേസിലെ ബാക്കിയുള്ള ഭീകരരെ രാജ്യത്തിന്‍റെ വിവിധ നഗരങ്ങളിൽ നിന്ന് പിടികൂടി. സ്‌ഫോടനത്തിൽ ഉൾപ്പെട്ട മറ്റ് 8 പ്രതികൾക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.