ന്യൂഡല്‍ഹി:കോണ്‍ഗ്രസ്‌ അധ്യക്ഷ പദത്തിലേക്ക് മടങ്ങിവരില്ലെന്ന രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ പിന്തുണച്ച് പ്രിയങ്കാ ഗാന്ധിയും രംഗത്ത് വന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതോടെ കോണ്‍ഗ്രസിന്‍റെ അടുത്ത അധ്യക്ഷന്‍ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നാകുമോ എന്ന ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.


എന്നാല്‍ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍ക്ക് തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് ഒരു നേതാവിനെ കണ്ടെത്താന്‍ കഴിയുന്നില്ല എന്നതാണ് യാതാര്‍ത്ഥ്യം.


കോണ്‍ഗ്രസിന്‌ വേണ്ടി പോരാടാന്‍ പാര്‍ട്ടിയെ നയിക്കണം എന്നില്ലെന്നും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചാല്‍ മതിയെന്നും രാഹുല്‍ ഗാന്ധി പറയുന്നു.


രാഹുലിന്‍റെ ഈ നിലപാടിനെ പ്രിയങ്കാ ഗാന്ധി പിന്തുണയ്ക്കുകയുമാണ്.പ്രിയങ്കാ ഗാന്ധി പറയുന്നത് ഉത്തരവാദ സംസ്ക്കാരം കോണ്‍ഗ്രസില്‍ 
വളര്‍ത്തിയെടുക്കണം എന്നാണ്,തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ ഉത്തരവാധിത്തം ഏറ്റെടുത്ത് രാജിവെച്ചത് ആ സംസ്ക്കാരത്തിന്റെ ഭാഗമാണെന്നും 
പ്രിയങ്കാ ഗാന്ധി പറയുന്നു.


പ്രിയങ്കാ ഗാന്ധിയും അധ്യക്ഷ പദത്തിലേക്ക് ഇല്ല എന്ന നിലപാട് വ്യക്തമാക്കി,പാര്‍ട്ടിക്ക് അതിന്‍റെ ദിശ കണ്ടെത്തേണ്ടതുണ്ടെന്നും താന്‍ അധ്യക്ഷ 
സ്ഥാനം ഏറ്റെടുക്കേണ്ട എന്ന രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തോട് പൂര്‍ണ്ണമായും യോജിക്കുന്നതായും പ്രിയങ്ക കൂട്ടിചേര്‍ത്തു.


ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാളെ നേതാവായി അംഗീകരിക്കാന്‍ തയ്യാറാണെന്നും പ്രിയങ്ക വ്യക്തമാക്കി.


Also Read:കഴിവുള്ള നേതാക്കള്‍ക്കെതിരെ ചോദ്യം ഉയരുന്നു;കോണ്‍ഗ്രസിന്‌ ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ വിമര്‍ശനം!


 


പാര്‍ട്ടിയില്‍ പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനായി കോണ്‍ഗ്രസ്‌ നേതാക്കള്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്,ഭൂരി ഭാഗം നേതാക്കളും 


രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് മടങ്ങിയെത്തണം എന്ന നിലപാടിലാണ്.എന്നാല്‍ രാഹുല്‍ ഗാന്ധി താന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ല എന്ന 
നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്,


താല്‍ക്കാലിക അധ്യക്ഷ പദവിയില്‍ സോണിയാ ഗാന്ധി ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ് .പ്രിയങ്കാ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നു എന്ന
അഭ്യുഹങ്ങള്‍ പ്രിയങ്കയുടെ പ്രതികരണത്തോടെ അവസാനിച്ചിരിക്കുകയാണ്.രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ല 
എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും പാര്‍ട്ടി നേതാക്കള്‍ അധ്യക്ഷ സ്ഥാനത്തേക്ക് മറ്റ് പേരുകള്‍ ഒന്നും ഉയര്‍ത്തിക്കാട്ടുന്നതുമില്ല.