ന്യൂഡല്‍ഹി:കോണ്‍ഗ്രസില്‍ യുവ നേതാക്കള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രെസ്സില്‍
നിന്ന് ബിജെപിയില്‍ എത്തിയ ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത്.
രാജസ്ഥാനിലെ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിന്ധ്യ കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്,കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കഴിവുള്ള നേതാക്കള്‍ പ്രശ്നങ്ങള്‍ നേരിടുന്നുവെന്നാണ്
സിന്ധ്യയുടെ ആരോപണം.
കഴിവുള്ള നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസില്‍ ചോദ്യങ്ങള്‍ ഉയരുന്നത് ഖേദകരം ആണെന്നും സിന്ധ്യ പറയുന്നു.
സച്ചിന്‍ പൈലറ്റ് തന്‍റെ സുഹൃത്താണ് അദ്ധേഹം അനുവദിച്ച വേദനയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമെന്നും സിന്ധ്യ കൂട്ടിചേര്‍ത്തു.
ഏറെ വൈകിയ വേളയില്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് എങ്ങനെയാണ് ശ്രമിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും സിന്ധ്യ ചൂണ്ടിക്കാട്ടി.
Also Read:സച്ചിന്‍ പൈലറ്റിന് നല്‍കിയ ഉറപ്പ് പാലിച്ച് കോണ്‍ഗ്രസ്!
രാജസ്ഥാനില്‍ വിമത സ്വരം ഉയര്‍ത്തിയ സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞു.ഒരുമാസത്തോളം നീണ്ടുനിന്ന
അനിശ്ചിതത്വം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സച്ചിന്‍ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി മൂനംഗ സമിതി രൂപീകരിക്കേണ്ടി വന്നു.
സച്ചിന്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ കോണ്‍ഗ്രസ് നേതൃത്വം ആരംഭിച്ചിട്ടുണ്ട്,അതിനിടെയാണ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ എത്തിയ
ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്ത് വന്നത്.