ന്യൂഡല്‍ഹി: കോവിഡ് രോഗികളെ ചികില്സിക്കുന്ന എല്ലാ മേഖലകളിലും 4 മണിക്കൂർ ആയി ജോലി സമയം നിജപ്പെടുത്തുക എന്നതടക്കം നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എയിംസ് നഴ്സസ് യുണിയന്‍ പ്രതിഷേധിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

AIIMS ഹോസ്പിറ്റലിലെ കോവിഡ് ഏരിയ ആയ എമർജൻസി d6.c6, ട്രോമാ  എന്നി സ്ഥലങ്ങളിലെ കോവിഡ് ജോലി സമയം 4 മണിക്കൂർ ആയി 
എകികരിക്കണം എന്ന ആവശ്യത്തിന് കാരണമായി സംഘാടന അവരുടെ പ്രശ്നങ്ങള്‍ എടുത്ത് കാട്ടുന്നുമുണ്ട്.
ഒരു തുള്ളി വെള്ളം കുടിക്കാതെയും, പ്രാഥമിക കൃത്യ നിർവഹിക്കൻ കഴിയാതെയും അത് പോലെ ആർത്തവ സമയത്തു പോലും സ്ത്രീകൾ തുടർച്ചയായി 
ആറു മണിക്കൂർ തുടർച്ചയായി ppe ഇട്ടു ജോലി ചെയ്യുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. 
അതും എത്ര നാൾ തുടർച്ചായി ചെയ്യണം എന്നു ഒരു ധാരണയും ഇല്ല. ഇത് പലതരം ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുകയും ചെയ്യുന്നു എന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.
AIIMS ലെ വിശ്രമസദനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സംഘടന ചൂണ്ടികാട്ടുന്നു.


കോവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്സ് മാരും വീടുകളിൽ ഉള്ള സുരക്ഷാ ഓർത്തു AIIMS വിശ്രമസദനില്‍ ആണ് താമസിക്കുന്നത്.
ഒരു റൂമിൽ മൂന്ന് പേര് വച്ചും 47ഡിഗ്രി വരെ താപനില ഉള്ള ഈ സാഹചര്യത്തിൽ ഒരു കൂളർ പോലും ഇല്ലാതെ ആണ് വിശ്രമസദനില്‍ താമസിക്കുന്നത്.
ഇവിടെ ഭക്ഷണ വിതരണം നടത്തുന്നത് സേവാഭാരതിയുമാണ്.
ബുദ്ധിമുട്ടുള്ള ഡ്യൂട്ടി കഴിഞ്ഞു വരുന്ന സ്റ്റാഫിന് ഒരു സമീകൃത ആഹാരം പോലും ലഭ്യമാക്കാൻ ഉള്ള 
യാതൊരു നടപടിയും അഡ്മിനിസ്ട്രേഷൻ ഭാഗത്തു നിന്ന് ഇത് വരെ ഉണ്ടായിട്ടുമില്ല എന്ന് സംഘടന ആരോപിക്കുന്നു.
ഡല്‍ഹിയിലെ തന്നെ RML ഹോസ്പിറ്റലിൽ 3സ്റ്റാർ  ഹോട്ടലും ഫുഡും കൊടുക്കുന്നുടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.


Also Read:COVID-19: ഇന്ത്യയില്‍ രോഗികള്‍ 2 ലക്ഷം കടന്നു... രാജ്യം COVID പാരമ്യത്തില്‍ എത്തിയിട്ടില്ലെന്ന് ICMR 



കഴിഞ്ഞ രണ്ട്‌ മാസമായി എമർജൻസി കോവിഡ് ഏരിയ ആയ ട്രോമാ, d6, c6 എന്നിവിടങ്ങളിൽ ജോലിചെയ്യുന്ന നഴ്സുമാര്‍ തുടർച്ച ആയി ജോലി 
എടുത്തു കൊണ്ടിരിക്കയാണ്.മാത്രമല്ല അവരെ ഒന്നും ഇന്നേ വരെ ഒരു കോവിഡ് ടെസ്റ്റിനോ ആരോഗ്യ പരിശോധനക്കോ  വിധേയ ആക്കിയിട്ടില്ല.
തുടർച്ച ആയ ഡ്യൂട്ടി പലരുടെയും ആരോഗ്യ സ്ഥിതി വഷളാക്കുകയും മാനസിക പിരിമുറുക്കത്തിന് അടിമ പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യമാണെന്ന് 
എയിംസ് നഴ്സസ് യുണിയന്‍ പറയുന്നു.



 


കോവിഡ് ഏരിയയിൽ ജോലി കഴിഞ്ഞു ഒന്ന് ppe മാറാൻ ഒരു മണിക്കൂർ വരെ ക്യു നിൽക്കേണ്ട അവസ്ഥയാണ് AIIMS പോലെയുള്ള ഒരു 
സ്ഥാപനത്തിൽ ഉള്ളത് എന്നും സംഘടന പറയുന്നു.കോവിഡ് പോസിറ്റീവ് ആയ നഴ്സിന് നേരിടേണ്ടി വന്ന ദുരനുഭവവും സംഘടന എടുത്തുപറയുന്നു.
ഇങ്ങനെ അധികൃതരുടെ ഭാഗത്ത് നിന്നും നിരന്തരം അവഗണന ഉണ്ടായ സാഹചര്യത്തിലാണ് തങ്ങള്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്‌ എന്നും AIIMS നഴ്സസ് യുണിയന്‍ പറയുന്നു.