ന്യൂഡല്‍ഹി: രാജ്യത്ത് COVID-19 രോഗികളുടെ എണ്ണം 2 ലക്ഷം കടന്നു. ഇന്നലെ 8,171പേര്‍ക്ക് കൂടിയാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 8,171 പുതിയ കേസുകളും 204 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയില്‍ ആകെ COVID-19 രോഗികളുടെ എണ്ണം 2,05,096 ആയി . മരണം 5,753 കടന്നു.
COVID-19 ബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,287 പേര്‍കൂടി രോഗം സ്ഥിരീകരിച്ചപ്പോള്‍ 103 പേര്‍ കൂടി ജീവന്‍ നഷ്ടപ്പെട്ടു. മഹാരാഷ്ട്രയില്‍ ഇതുവരെ 72300 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Also read: കോവിഡ് ബാധയുടെ പട്ടികയില്‍ ഇന്ത്യ എഴാം സ്ഥാനത്ത്; രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന...!!
അതേസമയം, 'COVID-19 പാരമ്യത്തില്‍ ഇന്ത്യ എത്തിയിട്ടില്ലെന്ന് ICMR ആവര്‍ത്തിച്ചു. കോവിഡ് പാരമ്യത്തില്‍ നിന്ന് ഇന്ത്യ ഇപ്പോഴും ഏറെ അകലെയാണ്. കോവിഡ് വ്യാപനം തടയാനുള്ള ഇന്ത്യയുടെ ഇടപെടലുകള്‍ പൂര്‍ണ്ണമായും ഫലപ്രദമാണ്. മരണനിരക്ക് കുറയ്ക്കുന്നതിലും ഇന്ത്യ മികച്ച നേട്ടമുണ്ടാക്കി. എല്ലാ മരണവും കോവിഡ് മരണമാകണമെന്നില്ല, ICMRലെ വിദഗ്ദ്ധ ഡോ. നിവേദിത ഗുപ്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സമൂഹവ്യാപനം എന്ന് പറയുന്നതിന് പകരം രോഗവ്യാപനം എത്രത്തോളം എന്ന് മനസിലാക്കുകയാണ് ആദ്യം വേണ്ടതെന്നും അവര്‍ പറഞ്ഞു.
രാജ്യത്ത് 681 ലബോറട്ടറികളില്‍ കോവിഡ് പരിശോധനാ സൗകര്യമുണ്ട്. ഇതില്‍ 205 എണ്ണം സ്വകാര്യമേഖലയിലാണ്. എല്ലാദിവസവും 1.20 ലക്ഷം കോവിഡ് പരിശോധനകള്‍ നടത്തുന്നുണ്ടെന്നുംICMR അറിയിച്ചു.
കോവിഡ് വ്യാപന തോത് വിലയിരുത്താന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ൦ അറിയിച്ചു. രാജ്യത്തെ രോഗമുക്തി 48.07% ആണ് ഇതുവരെ 98,113 പേര്‍ക്ക് രോഗം ഭേദമായി. മരണം 2.82 ശതമാനമാണ്. ഇന്ത്യയിലെ കൊവിഡ് മരണത്തില്‍ 73% പേര്‍ക്കും മറ്റു ഗുരുതരരോഗങ്ങള്‍ കൂടിയുണ്ടായിരുന്നെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.