പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍ വിദഗ്ദ ചികിത്സയ്ക്കായി വിദേശത്തേയ്ക്ക് യാത്രയാവുമെന്ന് റിപ്പോര്‍ട്ട്. മനോഹര്‍ പരീക്കറിന്‍റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ഇത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ഫെബ്രുവരി 15നാണ് പാന്‍ക്രിയാസ് ഗ്രന്ഥിയിലെ വീക്കത്തെ തുടര്‍ന്ന പരീക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ വിദഗ്ദ പരിചരണ വിഭാഗത്തിലായിരുന്നു പരീക്കര്‍. ചികിത്സയ്ക്കിടയിലും ബജറ്റവതരണത്തിനായി അദ്ദേഹം നിയമസഭയില്‍ എത്തിയിരുന്നു. 
അതിനുശേഷം ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിര്‍ജലീകരണമായിരുന്നു മുഖ്യ കാരണം. 


ഇപ്പോള്‍ തുടരെ തുടരെ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി മോശമാവുന്നതിനെ തുടര്‍ന്നാണ് വിദേശത്ത് വിദഗ്ധ ചികിത്സ തേടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍ ഗോവയിലെ വസതിയില്‍ വിശ്രമത്തിലാണ് അദ്ദേഹം. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ മെഡിക്കൽ പരിശോധനകൾക്കുശേഷമാവും അദ്ദേഹത്തിന് വിദേശത്ത് വിദഗ്ധ ചികിത്സ നല്‍കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാവുകയെന്ന് അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി രൂപേഷ് കമത്ത് അറിയിച്ചു.