New Delhi: AIMIM മേധാവി  അസദുദ്ദീന്‍ ഉവൈസിയുടെ വാഹനത്തിന്  നേരെ ആക്രമണം, 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്തർപ്രദേശിലെ മീററ്റിലെ കിത്തൗറിൽ ഒരു തിരഞ്ഞെടുപ്പ് പരിപാടിക്ക് ശേഷം ഡല്‍ഹിയ്ക്ക് മടങ്ങവേ ആയിരുന്നു ആക്രമണം. 


ഡൽഹിയിലേയ്ക്കുള്ള മടക്ക യാത്രാ മധ്യേ ഛജാർസി ടോൾ പ്ലാസയ്ക്ക് സമീപം  തന്‍റെ കാറിന് നേരെ വെടിവെപ്പുണ്ടായതായി AIMIM നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.  വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും കാറിന്‍റെ ടയറുകള്‍ പഞ്ചറായതായും, മറ്റൊരു വാഹനത്തിൽ  താന്‍ യാത്ര  തുടര്‍ന്നു വെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.   


വൈകുന്നേരം 5.30 ഓടെയാണ് സംഭവം നടന്നത്. വെടിയുതിര്‍ത്തവര്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.


ടോള്‍ പ്ലാസയില്‍ നിന്ന് ഒവൈസി ട്വീറ്റ് ചെയ്ത ദൃശ്യങ്ങളില്‍ അദ്ദേഹത്തിന്‍റെ വെള്ള നിറത്തിലുള്ള എസ്.യു.വിയില്‍ രണ്ട് ബുള്ളറ്റുകള്‍ തറച്ചുകയറിയ പാടുണ്ട്. മൂന്നാമത്തെ ബുള്ളറ്റ് ടയറില്‍ തട്ടിയെന്നാണ് സൂചന.


സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതുമെന്നും എംപി അറിയിച്ചു. “ഈ വെടിവെപ്പ് സംഭവത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടാൻ ഞാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിക്കുന്നു. സ്വതന്ത്രമായ അന്വേഷണം നടത്തേണ്ടത് യുപി സർക്കാരിന്‍റെയും മോദി സർക്കാരിന്‍റെയും ഉത്തരവാദിത്തമാണ്". ഈ വിഷയത്തിൽ ലോക്‌സഭാ സ്പീക്കറെയും കാണുമെന്നും ഒവൈസി ഡൽഹിയിൽ പറഞ്ഞു.



ഫെബ്രുവരി 10ന് ആരംഭിക്കുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായാണ് ഉവൈസി മീററ്റില്‍ എത്തിയത്.


സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഒരാളെ പിടികൂടിയതായി ഹാപൂർ പോലീസ് സൂപ്രണ്ട്  പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്‌.  
 
403 അംഗ നിയമസഭയിലേക്ക് ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, 7 തീയതികളിലായി ഏഴ് ഘട്ടമായാണ് ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.