Air Force Day 2021: വ്യോമസേനാ ദിനത്തിൽ ആശംസകൾ നേർന്ന് രാജ്‌നാഥ് സിംഗ്
Air Force Day 2021: ഇന്ന് വ്യോമസേനാ ദിനം. വ്യോമസേനാ ദിനത്തിൽ ആശംസകൾ നേർന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.
ന്യൂഡൽഹി: Air Force Day 2021: ഇന്ന് വ്യോമസേനാ ദിനം. വ്യോമസേനാ ദിനത്തിൽ ആശംസകൾ നേർന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രംഗത്ത്. വ്യോമസേനാംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും ഈ ദിനത്തിൽ അഭിവാദ്യം ചെയ്യുന്നതായി അദ്ദേഹം ട്വിറ്ററിലൂടെ ആശംസകൾ നേർന്നു.
ട്വിറ്ററിൽ അദ്ദേഹം കുറിച്ചത് 89 വർഷങ്ങളായുള്ള സമർപ്പിതമായ സേവനമാണ് രാജ്യ സുരക്ഷയ്‌ക്കായി വ്യോമസേന (Air Force Day 2021) നിർവ്വഹിക്കുന്നതെന്നായിരുന്നു.
‘ഇന്ത്യൻ വ്യോമാസേനാ ദിനത്തിൽ വ്യോമസേനയിലെ എല്ലാ വൈമാനികർക്കും അവരുടെ കുടുംബാംഗങ്ങൾക്കും തന്റെ ആശംസകൾ. 89 വർഷങ്ങളായുള്ള സമർപ്പിതമായ സേവനമാണ് ഇന്ത്യൻ സുരക്ഷയ്‌ക്കായി വ്യോമസേന നിർവ്വഹിക്കുന്നത്. അവരുടെ ത്യാഗവും മികവും മറ്റാർക്കും അവകാശപ്പെടാനാകാത്തവിധം ശക്തവും തീഷ്ണവുമായ സേനാ വ്യൂഹമാക്കി വ്യോമസേനയെ മാറ്റിയിരിക്കുന്നു’ എന്നാണ് അദ്ദേഹം (Rajnath Singh) ട്വിറ്ററിൽ കുറിച്ചത്
പ്രധാനമന്ത്രിയും (PM Modi) വ്യോമസേനാ ദിനത്തിൽ ആശംസകൾ നേർന്ന് എത്തിയിരുന്നു. വായുസേനയുടെ ധൈര്യം രാജ്യത്തെ പൗരൻമാർക്ക് കൂടുതൽ പ്രചോദനം നൽകുന്നുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. മാത്രമല്ല രാജ്യത്തിന്റെ വ്യോമാതിർത്തികൾ സംരക്ഷിക്കുന്ന വ്യോമസേനയ്‌ക്ക് നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...