New Delhi: 88-ാമത് ഇന്ത്യന്‍ വ്യോമസേന ദിനത്തില്‍ (Air Force Day) ആശംസകളര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi).
ഇന്ത്യന്‍ വ്യോമസേനയിലെ ധീര യോദ്ധാക്കളുടെ രാജ്യത്തോടുള്ള സമര്‍പ്പണവും അവരുടെ ധീരതയും അര്‍പ്പണബോധവും എല്ലാവര്‍ക്കും പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
"ഇന്ത്യൻ വ്യോമസേനയുടെ ധീരരായ എല്ലാ യോദ്ധാക്കൾക്കും അഭിനന്ദനങ്ങൾ. രാജ്യത്തെ സംരക്ഷിക്കുന്നതിനൊപ്പം ദുരന്ത സമയങ്ങളിൽ മനുഷ്യരാശിയ്ക്ക് കൈത്താങ്ങാകുന്നതിലും വ്യോമസേന സുപ്രധാന പങ്കുവഹിക്കുന്നു. ഭാരതാംബയെ സംരക്ഷിക്കാനുള്ള നിങ്ങളുടെ അർപ്പണബോധവും ധീരതയും ഏവരെയും പ്രചോദിപ്പിക്കും", പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഒപ്പം വ്യോമസേനയുടെ ഒരു വീഡിയോയും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
एयर फोर्स डे पर भारतीय वायुसेना के सभी वीर योद्धाओं को बहुत-बहुत बधाई। आप न सिर्फ देश के आसमान को सुरक्षित रखते हैं, बल्कि आपदा के समय मानवता की सेवा में भी अग्रणी भूमिका निभाते हैं। मां भारती की रक्षा के लिए आपका साहस, शौर्य और समर्पण हर किसी को प्रेरित करने वाला है।#AFDay2020 pic.twitter.com/0DYlI7zpe6
— Narendra Modi (@narendramodi) October 8, 2020
വ്യോമസേനാ ദിനത്തോടനുബന്ധിച്ച് ഗാസിയാബാദിലെ ഹിന്‍ഡണ്‍ എയര്‍ബേസില്‍ ആണ് ഔദ്യോഗിക ചടങ്ങുകള്‍ നടക്കുന്നത്. റഫേലിനൊപ്പം ഇന്ത്യന്‍ ആകാശത്ത് സുരക്ഷയേകുന്ന മിഗും മിറാഷും തേജസ്സും ഇന്ന് ആകാശത്ത് കരുത്ത് പ്രദര്‍ശിപ്പിക്കും. യുദ്ധവിമാനങ്ങള്‍ക്കൊപ്പം അതിശക്തമായ ഹെലികോപ്റ്റര്‍ വ്യൂഹവും പ്രകടനം നടത്തും.ചിനൂക്ക്, വ്യോമസേനയുടെ അഭിമാനമായ രുദ്ര, അപ്പാഷേ, എം.ഐ എന്നീ ഹെലികോപ്റ്ററുകളും ഇന്ന് ആഘോഷത്തില്‍ പങ്കെടുക്കുന്നു.
Also read: Indian Airforce Day: വ്യോമസേനാ ദിനത്തില്‍ ആശംസകളര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും സൈനിക മേധാവിമാരും ചടങ്ങില്‍ സംബന്ധിക്കും.
88 -ാമത് വ്യോമസേനാ ദിനമാണ് ഇന്ന്. 1932 ഒക്ടോബർ എട്ടിനാണ് ഇന്ത്യൻ വ്യോമസേന സ്ഥാപിതമായത്. ഇതിനാലാണ് എല്ലാ വർഷവും ഒക്ടോബർ എട്ടിന് ഇന്ത്യൻ വ്യോമസേനാ ദിനമായി ആചരിക്കുന്നത്.