ന്യുഡൽഹി:  ഇന്ത്യ-ചൈന സംഘർഷ സാധ്യത നിലനിൽക്കുന്ന ചൈനീസ് അതിർത്തിയിൽ ആകാശ നിരീക്ഷണം ശക്തമാക്കി വ്യോമസേന രംഗത്ത്.  പോര്‍വിമാനങ്ങളായ സുഖോയ്-30 എംകെഐ, മിഗ്-29 വിമാനങ്ങളാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ കടുത്ത നിരീക്ഷണം നടത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: 2.89 ലക്ഷം മുടക്കി സ്വര്‍ണ മാസ്‌ക് നിർമ്മിച്ച് പൂനെ സ്വദേശി ! 


അമേരിക്കന്‍ നിര്‍മ്മിത ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റുകളായ സി-17, സി-130 ജെ എന്നിവയും റഷ്യന്‍ നിര്‍മ്മിത ഇല്യൂഷിന്‍-76 ഉം, അന്റോനോവ്-32 ഉം ചൈനീസ് അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. 


Also read: കൊറോണ മരുന്നിന്റെ ക്ലിനിക്കൽ ട്രയൽ ഫലം രണ്ടാഴ്ചയ്ക്കുള്ളിൽ ലഭിക്കും: WHO


ചൈന പ്രകോപനം തുടരാന്‍ സാധ്യതയുള്ളതിനാല്‍ അതിര്‍ത്തികളില്‍ വ്യോമസേന അതീവ ജാഗ്രതയിലാണ്. എന്ത് പ്രകോപനമായാലും നേരിടാന്‍ സേന സജ്ജമാണെന്ന് വ്യോമസേന കമാന്‍ഡര്‍മാര്‍ പറഞ്ഞു. മാത്രമല്ല പ്രതിരോധത്തിനും ആക്രമണത്തിനും ഇന്ത്യന്‍ വ്യോമസേന സജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.