Air India Express: ടേക്ക് ഓഫിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന്റെ ലോഹഭാഗങ്ങൾ അടർന്നുവീണു; വിമാനം തിരിച്ചിറക്കി, അന്വേഷണം
Delhi Airport: വിമാനത്തിൽ നിന്ന് ലോഹഭാഗങ്ങൾ അടർന്നുവീണതോടെ എയർ ട്രാഫിക് കൺട്രോൾ പൈലറ്റുമാരെ വിവരം അറിയിച്ച് ഉടൻ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു.
ഡൽഹി: ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനത്തിന്റെ ലോഹഭാഗങ്ങൾ അടർന്നുവീണു. വസന്ത് കുഞ്ച് പ്രദേശത്താണ് വിമാനത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവമുണ്ടായത്. വസന്ത് കുഞ്ചിലെ വീടിന് മുകളിലേക്കാണ് ലോഹഭാഗങ്ങൾ വീണത്.
തുടർന്ന് വീട്ടുടമസ്ഥൻ പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു. സൗത്ത് വെസ്റ്റ് ജില്ലാ പോലീസ് എയർപോർട്ട് അധികൃതരെ അറിയിച്ചതോടെ എയർ ട്രാഫിക് കൺട്രോൾ ആ സമയം പറന്നുയർന്ന എല്ലാ വിമാനങ്ങളിലെയും പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകി. വിമാനത്താവളത്തിലേക്ക് മടങ്ങാൻ നിർദേശം നൽകി.
പിന്നീട് നടന്ന പരിശോധനയിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഫ്ലൈറ്റ് നമ്പർ IX-145 ആണെന്ന് തിരിച്ചറിഞ്ഞു. എയർ ട്രാഫിക് കൺട്രോൾ പൈലറ്റുമാരെ വിവരം അറിയിച്ച് ഉടൻ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. ഇതോടെ ബഹ്റൈനിലേക്ക് പോകേണ്ടിയിരുന്ന വിമാനം ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കി.
വിമാനം തിരിച്ചിറക്കുമ്പോൾ പാലിക്കേണ്ട എല്ലാ നടപടികളും പാലിച്ചാണ് വിമാനം ലാൻഡ് ചെയ്തതെന്നും യാത്രക്കാരും വിമാനത്തിലെ ജീവനക്കാരും സുരക്ഷിതരായിരുന്നുവെന്നും അധികൃതർ അറിയിച്ചു. വിമാനത്തിന്റെ എവിടെ നിന്നുള്ള ലോഹഭാഗമാണ് അടർന്നുവീണതെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും സംഭവത്തെക്കുറിച്ച് ഡിജിസിഐ റിപ്പോർട്ട് തേടിയെന്നുമാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണവും നടത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.