എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ ഡിജിസിഎയ്ക്ക് മറുപടി നൽകി എയർ ഇന്ത്യ. പരാതിക്കാരിയും ആരോപണവിധേയനായ മുംബൈ വ്യവസായിയും തമ്മിൽ ഒത്തുതീർപ്പായതിനാൽ ജീവനക്കാരിൽ നിന്നും പരാതി ലഭിച്ചില്ലെന്നായിരുന്നു എയർ ഇന്ത്യ നൽകിയ മറുപടി. ജനുവരി നാലിന് ഡിജിസിഎ നൽകിയ നോട്ടീസിനാണ് എയർ ഇന്ത്യയുടെ മറുപടി. എന്നാൽ എയർ ഇന്ത്യയെ വിമർശിച്ച് ഡിജിസിഎ വീണ്ടും രം​ഗത്തെത്തിയിട്ടുണ്ട്. എയർലൈനിന്റെ അക്കൗണ്ടബിൾ മാനേജർ, ഇൻ-ഫ്ലൈറ്റ് സർവീസ് ഡയറക്ടർ, ന്യൂയോർക്ക്-ഡൽഹി വിമാനത്തിലെ പൈലറ്റുമാർ, ക്യാബിൻ ക്രൂ അംഗങ്ങൾ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

2022 നവംബർ 26നാണ് ന്യൂയോർക്ക്-ഡൽഹി വിമാനത്തിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീയോട് മദ്യലഹരിയിലായിരുന്ന സഹയാത്രികൻ അപമര്യാദയായി പെരുമാറിയത്. സംഭവത്തെ തുടർന്ന് സീറ്റ് മാറ്റണമെന്ന് യാത്രക്കാരി ആവശ്യപ്പെട്ടെങ്കിലും എയർ ഇന്ത്യ ജീവനക്കാർ യാതൊരു വിധ നടപടിയും സ്വീകരിച്ചില്ല. പിന്നാലെ, സംഭവം ചൂണ്ടിക്കാട്ടി ടാറ്റ സൺസ് ചെയർമാന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് പോലീസിൽ പരാതിപ്പെടുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെയാണ് ഇക്കാര്യം പുറം ലോകമറിയുന്നത്. സംഭവം വൻ വിവാദമായിരുന്നു. 


Also Read: Ram Temple: അയോധ്യ രാമക്ഷേത്രം, ഉദ്ഘാടന തിയതി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ


 


വിഷയത്തിൽ ഡിജിസിഎ വിശദീകരണം തേടിയപ്പോൾ, പരാതിക്കാരിയും കുറ്റാരോപിതനായ മുംബൈ വ്യവസായിയും തമ്മിൽ ഒത്തുതീർപ്പായെന്നും യാത്രക്കാരി പരാതി പിൻവലിച്ചെന്നും, അതിനാൽ ജീവനക്കാരിൽ നിന്ന് പരാതിയൊന്നും ലഭിച്ചില്ലെന്നുമായിരുന്നു എയർ ഇന്ത്യയുടെ വാദം. ആഭ്യന്തര സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതുവരെ ആരോപണ വിധേയനായ യാത്രക്കാരന് എയർ ഇന്ത്യ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 30 ദിവസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ക്യാബിൻ ക്രൂവിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതിനാണ് ആഭ്യന്തര സമിതി രൂപീകരിച്ചിരിക്കുന്നത്. ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതിക്കാരിക്ക് വിമാനയാത്രയ്ക്ക് ചെലവായ തുക തിരികെ നൽകി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.