Air Pollution: ബിജെപി ആസ്ഥാനത്ത് നിര്‍മ്മാണ പ്രവര്‍ത്തനം, 5 ലക്ഷം രൂപ പിഴ ചുമത്തി AAP സര്‍ക്കാര്‍...!!
നിര്‍മ്മാണ പ്രവർത്തനങ്ങൾ നിരോധിച്ചിരുന്ന സമയത്ത് ഡല്‍ഹിയിലെ BJP ആസ്ഥാനത്ത് അറ്റകുറ്റപ്പണികള്‍ നടന്നിരുന്നതായാണ് കണ്ടെത്തല്‍.
New Delhi: രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡൽഹിയിൽ പലയിടത്തും നിർമാണ പ്രവർത്തനങ്ങൾ നിരോധിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ ബിജെപി ആസ്ഥാനത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായി കണ്ടെത്തിയ ഡല്‍ഹി ആം ആദ്മി സര്‍ക്കാര്‍ കര്‍ശന നടപടിയുമായി രംഗത്തെത്തിയിരിയ്ക്കുകയാണ്.
നിര്‍മ്മാണ പ്രവർത്തനങ്ങൾ നിരോധിച്ചിരുന്ന സമയത്ത് ഡല്‍ഹിയിലെ BJP ആസ്ഥാനത്ത് അറ്റകുറ്റപ്പണികള്‍ നടന്നിരുന്നതായാണ് കണ്ടെത്തല്‍. ഡൽഹിയിലെ കെജ്‌രിവാൾ സർക്കാർ ഇത് തടയാൻ ഉത്തരവിടുക മാത്രമല്ല, നിർമ്മാണ പ്രവർത്തനങ്ങൾക്ക് 5 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. നഗരത്തിലെ വായുവിന്‍റെ ഗുണനിലവാരം മോശമായതിനാൽ നിർമ്മാണത്തിനും കെട്ടിടം പൊളിക്കലിനുമുള്ള നിരോധനം ലംഘിച്ചതിനാണ് പിഴ ചുമത്തിയത്.
Also Read: PM Modi: മോർബി തൂക്കുപാല ദുരന്തസ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി മോദി
കൂടാതെ, നിരോധനം ലംഘിച്ചതിന് സ്വകാര്യ സ്ഥാപനമായ ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡിന് സർക്കാർ 5 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.
യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർമാണ സ്ഥലം പരിശോധിച്ച് മടങ്ങുമ്പോൾ ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ബിജെപി ആസ്ഥാനത്ത് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായി മന്ത്രി കണ്ടെത്തി. ബി.ജെ.പിയുടെ ദേശീയ ആസ്ഥാനവുമായി ബന്ധപ്പെട്ടാണ് നിർമാണ പ്രവർത്തനങ്ങൾ എന്നാണ് തൊഴിലാളികൾ പറയുന്നത്. ഇത്, സിഎക്യുഎമ്മിന്‍റെ ഉത്തരവുകളുടെ ലംഘനമാണിത്. ഇതേതുടര്‍ന്ന് പണി നിർത്തിവെക്കാൻ ഉത്തരവിടുകയും നിർമ്മാണ ഏജൻസിയായ 'ലാർസൻ ആൻഡ് ടൂബ്രോ'യിൽ നിന്ന് 5 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു, ഒരു ഉന്നത് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഡൽഹി-എൻസിആറിലെ വായു മലിനീകരണം നിയന്ത്രിക്കുന്നതിന് 2021-ൽ രൂപീകരിച്ച ന്ഥാപനമായ എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ (സിഎക്യുഎം) ശനിയാഴ്ച ഡൽഹി-എൻസിആറിലെ അവശ്യ പ്രോജക്റ്റുകൾ ഒഴികെയുള്ള നിർമ്മാണ, കെട്ടിടം പൊളിക്കൽ പ്രവർത്തനങ്ങൾ നിരോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൂടാതെ, ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്‍റെ (GRAP) മൂന്നാം ഘട്ടത്തിന് കീഴിലുള്ള നിയന്ത്രണങ്ങൾ ഉടനടി നടപ്പിലാക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...