Morbi Bridge Collapse Update: രാജ്യത്തെ നടുക്കിയ മോര്‍ബി തൂക്കുപാല ദുരന്ത സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയ്ക്കൊപ്പം മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും സംഭവസ്ഥലം സന്ദര്‍ശിച്ചു.
ഒക്ടോബർ 30 ന് 141 പേരുടെ മരണത്തിനിടയാക്കിയ മോർബിയിലെ തൂക്കുപാലം തകര്‍ന്ന സ്ഥലത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. രക്ഷാപ്രവർത്തന പുരോഗതിയും ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ അറിയിച്ചു.
Also Read: Morbi Bridge Collapse Update: ഉന്നതതല യോഗം നടത്തി പ്രധാനമന്ത്രി, ചൊവ്വാഴ്ച ദുരന്തസ്ഥലം സന്ദർശിക്കും
അപകട സ്ഥലത്തെ രക്ഷാപ്രവർത്തനം അവലോകനം ചെയ്ത ശേഷം പ്രധാനമന്ത്രി മോദി മോർബി സിവിൽ ആശുപത്രിയിൽ എത്തി, അവിടെ അദ്ദേഹം അപകടത്തില്‍നിന്നും രക്ഷപെട്ടവരെ സന്ദര്‍ശിക്കുകയുണ്ടായി. 17 പേർ മോർബിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
അതേസമയം, മോർബി പാലം അപകടത്തിൽ മരിച്ചവരുടെ എണ്ണം 141 ആയി. അപകടത്തില്‍ 170 പേരെ രക്ഷപെടുത്തിയതായും ഗുജറാത്ത് സംസ്ഥാന മന്ത്രി രാജേന്ദ്ര ത്രിവേദി ചൊവ്വാഴ്ച പറഞ്ഞു. കൂടാതെ, സായുധ സേനയും ദേശീയ ദുരന്ത നിവാരണ സേനയും മറ്റ് ഏജൻസികളും മച്ഛുനദിയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തില്‍ ഇതുവരെ ആരെയും കാണാതായിട്ടില്ലെന്നാണ് പോലീസ് അവകാശപ്പെടുന്നത്.
#WATCH | PM Modi along with Gujarat CM Bhupendra Patel visits the cable bridge collapse site in Morbi, Gujarat
135 people lost their lives in the tragic incident pic.twitter.com/pXJhV7aqyi
— ANI (@ANI) November 1, 2022
അതേസമയം, അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഗുജറാത്ത് സർക്കാർ ഇതിനകം 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, കേന്ദ്ര സര്‍ക്കാര്‍ 2 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നല്‍കും. തുക ഉടന്‍ തന്നെ ഡിബിടി (ഡയറക്ട് ബാങ്ക് ട്രാൻസ്ഫർ) വഴി അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സംഭവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ തിങ്കളാഴ്ച ഉന്നതതല യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഘ്വി, ഗുജറാത്ത് ചീഫ് സെക്രട്ടറി, ഡിജിപി, സംസ്ഥാന ആഭ്യന്തര വകുപ്പിലെയും ഗുജറാത്ത് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയിലെയും നിരവധി ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തിരുന്നു.
മോര്‍ബിയില്‍ മച്ഛുനദിയ്ക്ക് കുറുകേ നിര്‍മിച്ചിരുന്ന തൂക്കുപാലം, ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് തകര്‍ന്നുവീണത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ തൂക്കുപാലം അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഗുജറാത്തി പുതുവർഷമായ ഒക്ടോബർ 26 നാണ് വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
അതേസമയം, സംഭവത്തില്‍ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലത്തിൻ്റെ അറ്റകുറ്റപ്പണി നടത്തിയവരാണ് നിലവില്‍ അറസ്റ്റിലാhയത്. സർക്കാരിന്‍റെ ടെൻഡർ നേടിയ സ്വകാര്യ ട്രസ്റ്റായ ഒരെവയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പാലം നിയന്ത്രിക്കുന്ന ഒരെവ ഗ്രൂപ്പിന്‍റെ രണ്ട് മാനേജർമാരും രണ്ട് ടിക്കറ്റ് ബുക്കിംഗ് ക്ലാർക്കുമാരും ഇവരിൽ ഉൾപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...