ഡൽഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷം. വായു നിലവാര സൂചിക 369 ആണ് ഇന്ന് രേപ്പെടുത്തിയത്. മലിനീകരണം കുറയ്ക്കാൻ നിർമ്മാണ പ്രവർത്തനങ്ങൾക്ക് താൽക്കാലിക നിരോധനമേർപ്പെടുത്തി ഡൽഹി സർക്കാർ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യവും തുടരുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

വായു നിവാര സൂചിക പ്രകാരം വളരെ മോശം വിഭാഗത്തിലാണ് ഡൽഹിയിലെ വായു. 369 ആണ് ഇന്ന് രേഖപ്പെടുത്തിയ AQI. അതേസമയം മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഡൽഹി സർക്കാർ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. പൊളിക്കൽ നടപടികൾക്കും നിരോധനമുണ്ട്. അതിശൈത്യം തുടരുന്ന ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം കൂടി രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ നടപടി. 


മലിനീകരണത്തിനെതിരെ ശാശ്വതമായ പരിഹാരം കണ്ടെത്താൻ സാധിക്കാത്ത ആംആദ്മി സർക്കാരിനെതിരെ വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ഡൽഹിക്ക് സമീപ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുകയാണ്. മൂടൽ മഞ്ഞ് ഗതാഗത മേഖലയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.