ഇന്ത്യൻ എയർഫോഴ്‌സിലെ അഗ്നിവീർ റിക്രൂട്ട്‌മെൻറ് വിവരങ്ങൾ പ്രസിദ്ധീകരിച്ചു. പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളും ഔദ്യോഗിക വെബ്‌സൈറ്റ് www.agnipathvayu.cdac.in സന്ദർശിക്കാവുന്നതാണ്. നിങ്ങൾക്ക് പരീക്ഷാ തീയതിയും സിറ്റി ലിസ്റ്റും സന്ദർശിച്ച് ഡൗൺലോഡ് ചെയ്യാം. ഈ പരീക്ഷയ്ക്ക് കീഴിൽ, അഗ്നിവീർമാരെ വ്യോമസേനയിൽ റിക്രൂട്ട് ചെയ്യും. ഈ റിക്രൂട്ട്‌മെന്റിനായുള്ള രജിസ്ട്രേഷൻ നടപടികൾ 2022 നവംബർ 7 മുതലാണ് ആരംഭിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പരീക്ഷ എപ്പോൾ


എയർഫോഴ്‌സിലെ അഗ്നിവീർ റിക്രൂട്ട്‌മെന്റിനുള്ള പരീക്ഷ ജനുവരി 18 മുതൽ ജനുവരി 24, 2023 വരെ നടത്തും. ഈ പരീക്ഷയുടെ പരീക്ഷാ തീയതിയും ലൊക്കേഷനും 
06 ജനുവരി 2023-ന് പുറത്തുവിട്ടു. പരീക്ഷാർത്ഥികൾക്ക് ഇതിന്റെ പൂർണ്ണമായ വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് പരിശോധിക്കാം.അന്തിമ എൻറോൾമെന്റ് ലിസ്റ്റ് 2023 ജൂൺ 10-ന് പുറത്തിറങ്ങും


മൂന്ന് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ്


ഇന്ത്യൻ എയർഫോഴ്‌സ് അഗ്നിവീർ വായു റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ, ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് മൂന്ന് ഘട്ടങ്ങളിലായാണ്. ആദ്യ ഘട്ടത്തിൽ
ഒരു ഓൺലൈൻ പരീക്ഷയും രണ്ടാം ഘട്ടത്തിൽ ശാരീരിക ക്ഷമത പരിശോധനയും ഉണ്ടായിരിക്കും. ഇതോടൊപ്പം വിദ്യാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ട അഡാപ്റ്റബിലിറ്റി ടെസ്റ്റ് ഒന്നും രണ്ടും ഉണ്ടായിരിക്കും. മൂന്നാം ഘട്ടത്തിൽ മെഡിക്കൽ പരീക്ഷ നടത്തും, ഇതിൽ വിജയിച്ചാൽ, നിങ്ങളെ തിരഞ്ഞെടുക്കും


കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളുടെ പട്ടിക ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കും ഈ റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ അപേക്ഷിക്കുന്ന പുരുഷ ഉദ്യോഗാർത്ഥികളുടെ ഉയരം കുറഞ്ഞത് 152.5 സെന്റിമീറ്ററും സ്ത്രീ ഉദ്യോഗാർത്ഥികളുടെ ഉയരം കുറഞ്ഞത് 152 സെന്റിമീറ്ററും ആയിരിക്കണം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.