Airports Authority of India Recruitment | എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ 119 ഒഴിവുകൾ, അപേക്ഷിക്കേണ്ട വിധം
ആകെ 119 ഒഴിവുകളാണുള്ളത്, അപേക്ഷകർ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റൻറ് തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിന് ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ www.aai.aero വഴി അപേക്ഷിക്കാം. അവസാന തീയ്യതി 2024 ജനുവരി 26.
ആകെ 119 ഒഴിവുകളാണുള്ളത്. ഇതിൽ 73 ഒഴിവുകൾ ജൂനിയർ അസിസ്റ്റന്റ് (ഫയർ സർവീസ്) NE-4, 2 പോസ്റ്റുകൾ ജൂനിയർ അസിസ്റ്റന്റ് (ഓഫീസ്) NE-4, 25. സീനിയർ അസിസ്റ്റന്റ് (ഇലക്‌ട്രോണിക്‌സ്), സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്) തസ്തികയിലേക്ക് 19 പേർ എന്നിങ്ങനെയാണ്
വിദ്യാഭ്യാസ യോഗ്യത
ജൂനിയർ അസിസ്റ്റന്റ് (ഫയർ സർവീസ്) തസ്തികയിലേക്ക് മെക്കാനിക്കൽ/ ഓട്ടോമൊബൈൽ/ ഫയർ എന്നിവയിൽ മൂന്ന് വർഷത്തെ ഡിപ്ലോമ ഉണ്ടായിരിക്കണം. ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ബിരുദധാരിയായിരിക്കണം. സീനിയർ അസിസ്റ്റന്റിന് (ഇലക്‌ട്രോണിക്‌സ്) ഇലക്‌ട്രോണിക്‌സിലോ ടെലികമ്മ്യൂണിക്കേഷനിലോ ഡിപ്ലോമ ഉണ്ടായിരിക്കണം. അതേസമയം സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്) തസ്തികയിലേക്ക് അപേക്ഷിക്കുന്നവരും ബിരുദധാരി ആയിരിക്കണം. ബി.കോം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
പ്രായപരിധി
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഈ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിയുടെ കുറഞ്ഞ പ്രായം 18 വയസ്സും പരമാവധി പ്രായം 30 വയസ്സും ആയിരിക്കണം. 2023 ഡിസംബർ 20-ൽ വെച്ചാണ് പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയില്ല
അപേക്ഷാ ഫീസ്
യുആർ/ഒബിസി/ഇഡബ്ല്യുഎസ് വിഭാഗത്തിലെ അപേക്ഷകർ 1000 രൂപ ഫീസ് അടയ്‌ക്കണം. സ്ത്രീകൾ/എസ്‌സി/എസ്ടി/മുൻ സൈനിക ഉദ്യോഗാർത്ഥികൾ/ വൈകല്യമുള്ള വ്യക്തികൾ എന്നിവരെ അപേക്ഷാ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.