ജിയോയ്ക്ക് മുട്ടന്‍ പണിയുമായി എയര്‍ടെല്‍; ദീപാവലിക്ക് 2500 രൂപയ്ക്ക് 4G സ്മാര്‍ട്ട്‌ഫോണ്‍
ഇന്ത്യയുടെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഭാരതി എയര്‍ടെല്‍ ദീപാവലിക്ക് 2500 രൂപയുടെ സ്മാര്‍ട്ട്‌ഫോണുമായി എത്തുന്നു. ഈ ഫോണിനൊപ്പം മികച്ച വോയ്സ് കോള്‍, ഡാറ്റ ഓഫറുകളും ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ എല്ലാ ആപ്പുകളും ഡൌണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷനും കാണും. വലിയ സ്ക്രീന്‍, മികച്ച ക്യാമറ, മികച്ച പെര്‍ഫോമന്‍സ് എന്നിവയെല്ലാം ഈ ഫോണിന് ഉണ്ടായിരിക്കും.
സെപ്തംബര്‍ അവസാനത്തിലോ ഒക്ടോബര്‍ ആദ്യമോ ആയിരിക്കും ഈ ഫോണ്‍ എത്തുക. സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് കമ്പനി വക്താവ് അറിയിച്ചു. കാര്‍ബണ്‍, ലാവ തുടങ്ങിയ കമ്പനികളുമായി ഇക്കാര്യത്തില്‍ സംസാരം നടക്കുന്നുണ്ട്.
ജിയോഫോണുമായി എത്തുന്ന ജിയോ കമ്പനി ലക്ഷ്യമിട്ടിരിക്കുന്ന അതേ 500 മില്ല്യന്‍ ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കള്‍ തന്നെയാണ് എയര്‍ടെലിന്‍റെയും ലക്ഷ്യം. ജിയോഫോണ്‍ സെപ്റ്റംബറില്‍ എത്തും.