ഇന്ത്യയിലെ എട്ടു നഗരങ്ങളില്‍ ഇന്നു തന്നെ 5 ജി സേവനം തുടങ്ങുമെന്ന് എയര്‍ടെല്‍ അറിയിച്ചു. രാജ്യത്തെ നാലു മെട്രോകളിലടക്കം ഈ സേവനം ലഭ്യമാക്കും. 2024 മാര്‍ച്ചോടെ രാജ്യമാകെയും 5 ജി സേവനം ലഭ്യമാക്കുമെന്നും എയര്‍ടെല്‍ അറിയിച്ചു. ന്യൂഡല്‍ഹിയില്‍ 5 ജി സേവനങ്ങള്‍ക്ക് തുടക്കം കുറിച്ച ചടങ്ങിലാണ് എയര്‍ടെല്‍ പ്രൊവൈഡറായ ഭാരതി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ ഇക്കാര്യം വ്യക്തമാക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത് ഒരു പുതുയുഗത്തിന് തുടക്കം കുറിക്കുകയാണെന്നാണ് സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞത്. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികത്തിലാണ് സുപ്രധാന നേട്ടം കൈവരിക്കുന്നത്. 5 ജി രാജ്യത്ത് ഒരു പുതിയ അവബോധത്തിനും ഊര്‍ജ്ജത്തിനും തുടക്കമിടുകയാണ്. ഇത് ആളുകള്‍ക്ക് നിരവധി പുതിയ അവസരങ്ങള്‍ തുറക്കുമെന്നും മിത്തല്‍ പറഞ്ഞു.


ടെലികോം വ്യവസായം 1.3 ബില്യണ്‍ ഇന്ത്യക്കാരുടെയും ആയിരക്കണക്കിന് സംരംഭങ്ങളുടെയും ഡിജിറ്റല്‍ സ്വപ്നങ്ങളെ കൂടുതല്‍ ജ്വലിപ്പിക്കുമെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള പറയുകയുണ്ടായി. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യം 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി മാറാന്‍ ഇത് കളമൊരുക്കുമെന്നും ബിര്‍ള പറഞ്ഞു.


 അതേസമയം 2023 ഡിസംബറില്‍ രാജ്യത്തെ എല്ലാ താലൂക്കുകളിലും 5 ജി സേവനം ലഭ്യമാക്കുമെന്ന് റിലയന്‍സ് ജിയോ അറിയിച്ചു. അടുത്ത തലമുറ കണക്റ്റിവിറ്റി സാങ്കേതിക വിദ്യയേക്കാള്‍ വളരെയേറെയാണ് 5 ജി സേവനങ്ങള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, റോബോട്ടിക്‌സ്, ബ്ലോക്ക്‌ചെയിന്‍ & മെറ്റാവേര്‍സ് തുടങ്ങിയ 21-ാം നൂറ്റാണ്ടിലെ മറ്റ് സാങ്കേതികവിദ്യകളുടെ മുഴുവന്‍ സാധ്യതകളും തുറന്നിടുന്ന അടിസ്ഥാന സാങ്കേതികവിദ്യയാണിതെന്ന് റിലയന്‍സ് ജിയോ ഉടമ മുകേഷ് അംബാനി വ്യക്തമാക്കി. 


മികച്ച വിദ്യാഭ്യാസം, മികച്ച ആരോഗ്യ പരിപാലനം എന്നിവയ്ക്ക് 5ജി  സംഭാവന ചെയ്യും. നഗരഗ്രാമ വ്യത്യാസം ഇല്ലാതാക്കും, ചെറുകിട സംരംഭ മേഖലയെ പിന്തുണയ്ക്കും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ എല്ലാ മേഖലയിലും എത്തിക്കുന്നതിലൂടെ 5ജിയ്ക്ക് ഇന്ത്യയെ ലോകത്തെ ഇന്റലിജന്‍സ് തലസ്ഥാനമാക്കി മാറ്റാനാവുമെന്നും മുകേഷ് അംബാനി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.