Akhilesh Yadav Summoned By CBI: അങ്ങനെ സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിന്‍റെ ഊഴമെത്തി...!!  അനധികൃത ഖനന കേസിൽ അഖിലേഷ് യാദവിന്  സിബിഐ നോട്ടീസ് അയച്ചിരിയ്ക്കുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Lok Sabha Election 2024: മിഷന്‍ 370 തയ്യാര്‍!! ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഈ ആഴ്ച പുറത്തിറക്കിയേക്കും 


CBI കേസ് ഫയൽ ചെയ്ത് 5 വർഷത്തിന് ശേഷമാണ് ഈ നിര്‍ണ്ണായക നീക്കം നടക്കുന്നത്. ഫെബ്രുവരി 29 നാണ് അഖിലേഷിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. കേസന്വേഷണത്തില്‍ സാക്ഷികളെ വിളിച്ചുവരുത്താൻ  പോലീസ് ഉദ്യോഗസ്ഥനെ അധികാരപ്പെടുത്തുന്ന CrPC യുടെ 160-ാം വകുപ്പ് പ്രകാരമാണ് അഖിലേഷ് യാദവിന് സിബിഐ നോട്ടീസ് അയച്ചിരിയ്ക്കുന്നത്.  


Also Read: Himachal Political Crisis: ബിജെപി എന്തിനാണ് കഷ്ടപ്പെടുന്നത്? രാജി വാർത്ത നിഷേധിച്ച് മുഖ്യമന്ത്രി സുഖു



കേസിന്‍റെ നാള്‍വഴികള്‍... 


അഞ്ച് വർഷം മുന്‍പ് അതായത്, 2019 ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അഖിലേഷ്  യാദവിന് CBIയ്ക്ക് മുന്‍പില്‍ ഹാജരാകേണ്ടത്. അനധികൃത ഖനന കേസില്‍ സാക്ഷിയായി ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനോട് സിബിഐ ആവശ്യപ്പെട്ടിരിയ്ക്കുന്നത്, എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


ഇ-ടെൻഡറിംഗ് നടപടികൾ ലംഘിച്ചുകൊണ്ടാണ് ഖനനത്തിനുള്ള പാട്ടം നല്‍കിയത് എന്നാണ് കേസ്. ആരോപണത്തില്‍ അലഹബാദ് ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. യാദവ് മുഖ്യമന്ത്രിയായിരുന്ന 2012-16 കാലത്ത്  അനധികൃത ഖനനത്തിന് അനുമതി നൽകിയെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ ഖനനം നിരോധിച്ചിട്ടും അനധികൃതമായി ലൈസൻസ് പുതുക്കിയെന്നും സിബിഐ ആരോപിക്കുന്നു. 


ധാതുക്കൾ മോഷ്ടിക്കാൻ ഉദ്യോഗസ്ഥർ സൗകര്യം ചെയ്തുകൊടുത്തതായും പാട്ടക്കാരിൽ നിന്നും പണം കൈവശപ്പെടുത്തിയതായും സിബിഐ ആരോപിച്ചു. ധാതുക്കളുടെ അനധികൃത ഖനനം സംബന്ധിച്ച കേസ് അന്വേഷിക്കാൻ അലഹബാദ് ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് 2016ൽ ഏഴ് പ്രാഥമിക കേസുകള്‍  സിബിഐ രജിസ്റ്റർ ചെയ്തിരുന്നു.


അന്നത്തെ മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെ ഓഫീസ് ഒറ്റ ദിവസം കൊണ്ട് 13 പദ്ധതികൾക്ക് അനുമതി നൽകിയതായി ഏജൻസി അവകാശപ്പെട്ടിരുന്നു. കുറച്ചുകാലം ഖനന പോർട്ട്‌ഫോളിയോ ഉണ്ടായിരുന്ന യാദവ് 14 പാട്ടങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും അതിൽ 13 എണ്ണം ഇ-ടെൻഡറിംഗ് പ്രക്രിയ ലംഘിച്ച് 2013 ഫെബ്രുവരി 17 ന് അംഗീകരിച്ചതായും CBI ചൂണ്ടിക്കാട്ടി. 2012ലെ ഇ-ടെൻഡർ നയം ലംഘിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതി വാങ്ങിയ ശേഷം 2013 ഫെബ്രുവരി 17ന് ഹമീർപൂർ ജില്ലാ മജിസ്‌ട്രേറ്റ് ബി ചന്ദ്രകലയാണ് പാട്ടത്തിന് നൽകിയതെന്ന് സിബിഐ അറിയിച്ചു.  


ഐഎഎസ് ഓഫീസർ ബി ചന്ദ്രകല, സമാജ്‌വാദി പാർട്ടി എംഎൽസി രമേഷ് കുമാർ മിശ്ര, സഞ്ജയ് ദീക്ഷിത്  എന്നിവരുൾപ്പെടെ 11 പേർക്കെതിരെ എഫ്ഐആറുമായി ബന്ധപ്പെട്ട് 2019 ജനുവരിയിൽ 14 സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തിയിരുന്നു. 2012-16 കാലഘട്ടത്തിൽ ഹമീർപൂർ ജില്ലയിൽ അനധികൃതമായി ഖനനം നടത്താന്‍ അവസരം ഒരുക്കിക്കൊടുത്തു എന്നതാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.


ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് അഖിലേഷ് യാദവിന് CBI നോട്ടീസ് എന്നത് ശ്രദ്ധേയമാണ്.  പ്രബലരായ പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ ഓരോരുത്തരായി കേന്ദ്ര ഏജന്‍സികളുടെ റഡാറില്‍  കുടുങ്ങുകയാണ്....!! 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.