Lok Sabha Election 2024: മിഷൻ 370 എന്ന ലക്ഷ്യം മുന്നില്‍ക്കണ്ട് ജാഗ്രതയോടെ മുന്നോട്ടു നീങ്ങുകയാണ് ബിജെപി. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്‍റെ മുഴുവൻ ശ്രദ്ധയും ഇപ്പോൾ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്ന കാര്യത്തിലാണ്.
Also Read: Rajya Sabha Elections 2024: ഉത്തർപ്രദേശിലും ഹിമാചലും ബിജെപിയുടെ ആധിപത്യം, കർണാടകയിൽ കോൺഗ്രസ് മാജിക്!!
സൂചനകള്‍ അനുസരിച്ച് വരാനിരിയ്ക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി ഏറെക്കുറെ അന്തിമമാക്കി. വ്യാഴാഴ്ച ചേരുന്ന പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഈ പട്ടിക അംഗീകരിച്ചേക്കും. അതിനുശേഷം ഈ ആഴ്ച തന്നെ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിടും എന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍.
ആദ്യ പട്ടികയില്‍ നൂറോളം സ്ഥാനാര്‍ഥികളുടെ പേരുകള്‍ ആണ് ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. ആദ്യ പട്ടികയിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരുണ്ടാകുമെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന. പ്രധാനമന്ത്രി മോദി മൂന്നാം തവണയും വാരാണസിയിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള എല്ലാ സാധ്യതകളും നിലനിൽക്കുന്നുണ്ട്.
അതേസമയം, ബുധനാഴ്ച, ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ബിജെപി ഒരു ഡസനോളം സംസ്ഥാനങ്ങളുടെ കോർ ഗ്രൂപ്പിന്‍റെ നിര്‍ണ്ണായക യോഗം ചേരുകയാണ്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഓരോ സംസ്ഥാനങ്ങളിളെയും നേതാക്കളുമായി പ്രത്യേകം സംസാരിക്കും. സംസ്ഥാനത്തെ രാഷ്ട്രീയ അടിയൊഴുക്കുകള്‍ നേതാക്കള്‍ വിലയിരുത്തും. കൂടാതെ, ബിജെപി ഭരിയ്ക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെയും സംസ്ഥാന ഭാരവാഹികളെയും മറ്റ് മുതിർന്ന നേതാക്കളെയും ഡൽഹിയിലേക്ക് വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ നടക്കുന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ ആണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർഥി പട്ടികയിൽ അന്തിമ മിനുക്കുപണികൾ നടക്കുക.
റിപ്പോര്‍ട്ട് അനുസരിച്ച് ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട സുപ്രധാന യോഗം വ്യാഴാഴ്ച നടക്കും. ന്യൂഡൽഹിയിൽ നടക്കുന്ന ഈ യോഗത്തില്‍ പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി പാർട്ടിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ അനുമതി നല്‍കും. സൂചനകള്‍ അനുസരിച്ച് 100 ഓളം സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക മാർച്ച് ഒന്നോ രണ്ടോ തീയതികളിൽ പുറത്തിറക്കിയേക്കും.
എന്താണ് മിഷന്‍ 370?
ഇത്തവണ പ്രത്യേക ലക്ഷ്യം മുന്നില്‍ വച്ചാണ് ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതായത്, തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് 370 സീറ്റെങ്കിലും നേടുക എന്നതാണ് ഇത്തവണത്തെ ബിജെപിയുടെ ലക്ഷ്യം. അതുകൂടാതെ, 2024 ല്‍, 2019ലെ കണക്കുകൾ മറികടക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി നേതാക്കളും.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് 400+ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രധാനമന്ത്രി മോദിയുടെ പ്രവചനം. സീറ്റുകളുടെ എണ്ണം കൂട്ടുക മാത്രമല്ല, വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. അടുത്ത കാലത്തായി ബിജെപി പല പാർട്ടികളെയും നേതാക്കളെയും എൻഡിഎയിലേയ്ക്ക് സ്വാഗതം ചെയ്തതിന് പ്രധാന കാരണം ഇതാണ്.
തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി. മൂന്നാം ടേമിന്‍റെ ആദ്യ 100 ദിവസത്തേക്കുള്ള രൂപരേഖ തയ്യാറാക്കാൻ കാബിനറ്റ് മന്ത്രിമാരോട് പ്രധാനമന്ത്രി ഇതിനോടകം ആവശ്യപ്പെട്ടിരിയ്ക്കുകയാണ്. ഇതില്‍ നിന്നും പാര്‍ട്ടിയുടെ ആത്മവിശ്വാസം അളക്കാൻ കഴിയും...!!
ബിജെപിയുടെ മുന്നില്‍ മറ്റൊരു ലക്ഷ്യം കൂടിയുണ്ട്....!!
1984ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ ചരിത്രവിജയം മറികടക്കാന്‍ ബിജെപി ആഗ്രഹിക്കുന്നു. ഇന്ദിരാഗാന്ധിയുടെ മരണശേഷം നടന്ന തിരഞ്ഞെടുപ്പിൽ 49.10% വോട്ടുകൾ നേടിയാണ് കോൺഗ്രസ് 414 സീറ്റുകൾ നേടിയത്. സീറ്റുകളുടെ കാര്യത്തിലും വോട്ട് വിഹിതത്തിലും ഈ തിരഞ്ഞെടുപ്പിലൂടെ കോൺഗ്രസിനെ മറികടക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ 37.36% വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. കോണ്‍ഗ്രസിന്‍റെ റെക്കോര്‍ഡ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണ മികവിന്‍റെ അടിസ്ഥാനത്തില്‍ മറികടക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്...
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.