Mumbai: രാജ്യത്തെയും മഹാരാഷ്ട്രയിലേയും  കോവിഡ്  വ്യാപനം മുന്നില്‍ക്കണ്ട് നിര്‍ണ്ണായക തീരുമാനവുമായി Banking Sector...  


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് -19  ണ്ടാം തരംഗം  സംസ്ഥാനത്തെ പിടിമുറുക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ ജീവനക്കാരുടെ സുരക്ഷ  മുന്നില്‍ക്കണ്ട്  പ്രവൃത്തി സമയം വെട്ടിക്കുറച്ചിരിയ്ക്കുകയാണ്. രാവിലെ   10 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ബാങ്ക്   പ്രവൃത്തി സമയം.


മഹാരാഷ്ട്രയിലെ എല്ലാ ബാങ്കുകള്‍ക്കും  രാവിലെ   10 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് പ്രവൃത്തി സമയം.  വെള്ളിയാഴ്ച (ഏപ്രിൽ 23) മുതൽ ഏപ്രിൽ 30 വരെ നിലാവില്‍ ഈ സമയക്രമം ബാധകമാണ്.  സംസ്ഥാനതല ബാങ്കേഴ്സ്  കമ്മിറ്റിയാണ് ഈ തീരുമാനം കൈക്കൊണ്ടത്.  എന്നിരുന്നാലും, പണം പിൻവലിക്കൽ, നിക്ഷേപം തുടങ്ങിയ അടിസ്ഥാന ബാങ്കിംഗ് സൗകര്യങ്ങൾ ഉപഭോക്താക്കൾക്ക് മുടക്കം കൂടാതെ ലഭ്യമാകും. 


കോവിഡ് -19 ന്‍റെ  വ്യാപനം   തടഞ്ഞുകൊണ്ട് കാര്യക്ഷമമായി എങ്ങിനെ പ്രവര്‍ത്തിക്കാം എന്നത് സംബന്ധിച്ചുള്ള   നടപടിക്രമങ്ങള്‍   എല്ലാ ബാങ്കുകളുമായും  banking industry body പങ്കുവച്ചു.


Also Read: സീതാറാം യെച്ചൂരിയുടെ മകന്‍റെ മരണത്തില്‍ വിദ്വേഷ ട്വീറ്റുമായി BJP നേതാവ്, പ്രതികരണവുമായി ഒമര്‍ അബ്ദുള്ള


ഇന്ത്യൻ ബാങ്ക് അസോസിയേഷൻ  (Indian Banks’ Association - IBA) ബുധനാഴ്ച ചേർന്ന യോഗത്തിൽ ബാങ്ക് ബ്രാഞ്ച് സമയം കുറയ്ക്കാനും  ജീവനക്കാരുടെ  ഹാജര്‍ നില   50%മായി  കുറയ്ക്കാനും തീരുമാനിച്ചിരുന്നു.    ബാങ്ക് ജീവനക്കാര്‍ക്കിടെയിലെ കോവിഡ്  വ്യാപനം   ഭയപ്പെടുത്തുന്നതാണെന്ന് ഐ‌ബി‌എ  (IBA) നിരീക്ഷിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക