RBI Grade B Phase I results 2021 പ്രഖ്യാപിച്ചു, ഫലം അറിയാൻ ചെയ്യേണ്ട് ഇത്രമാത്രം
ഗ്രേഡ് ബി- ജനറൽ, ഇപിഅർ ഡിഎസ്ഐഎം എന്ന് തസ്ഥകളിലേക്കുള്ള ഒഴിവലേക്ക് നടത്തിയ ആദ്യഘട്ട പരീക്ഷയുടെ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. ഡിഇപിആർ, ഡിഎസ്ഐഎം തസ്ഥികളിലേക്കുള്ള രണ്ടാംഘട്ട പരീക്ഷ മാർച്ച് 31ന് നടക്കും. ഗ്രേഡ് ബി-ജനറിലേക്കുള്ള പരീക്ഷ ഏപ്രിൽ ഒന്നിനും നടക്കും.
New Delhi : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ RBI Grade B പരീക്ഷയുടെ ഒന്നാംഘട്ടത്തിന്റെ ഫലം പ്രഖ്യാപിച്ചു. RBI യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലം അറിയാൻ സാധിക്കുന്നതാണ്. രണ്ടാം ഘട്ട പരീക്ഷയ്ക്കായി യോഗ്യരായവരുടെ ലിസ്റ്റും ആർബിഐ പുറത്ത് വിട്ടിട്ടുണ്ട്.
ഗ്രേഡ് ബി- ജനറൽ, ഇപിഅർ ഡിഎസ്ഐഎം എന്ന് തസ്ഥകളിലേക്കുള്ള ഒഴിവലേക്ക് നടത്തിയ ആദ്യഘട്ട പരീക്ഷയുടെ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. ഡിഇപിആർ, ഡിഎസ്ഐഎം തസ്ഥികളിലേക്കുള്ള രണ്ടാംഘട്ട പരീക്ഷ മാർച്ച് 31ന് നടക്കും. ഗ്രേഡ് ബി-ജനറിലേക്കുള്ള പരീക്ഷ ഏപ്രിൽ ഒന്നിനും നടക്കും.
ALSO READ : BDL Recruitment 2021: പ്രോജക്റ്റ് എൻജിനീയർമാരുടെയും ഓഫീസർമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
രണ്ടാംഘട്ട പരീക്ഷക്കായി യോഗ്യത നേടിയവർ മാർച്ച് 22ന് മുമ്പായി ആവശ്യപ്പെടുന്ന രേഖകൾ സമർപ്പിക്കണം. പൂർണമായ ബയോ-ഡേറ്റ ജനന തിയതി തെളിയിക്കുന്ന സർട്ടഫിക്കേറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ ഒപ്പം എസ് സി എസ്ടി ഒബിസി ഇഡബ്ല്യുഎസ്, പിഡബ്ല്യുഡി തുടങ്ങിയ വിഭാഗത്തിലുള്ളവർ അതാത് രേഖകളും ഹാജരാക്കണം.
ALSO READ : HAL Recruitment 2021: ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡില്‍ അപ്രന്‍റീസ് ഒഴിവുകള്‍, അവസാന തീയതി March 13
ആർബിഐ പുറത്ത് വിട്ട നോട്ടീസ് പ്രകാരം മേൽ പറഞ്ഞ രേഖകളെല്ലാം documentsrbisb@rbi.org.in മെയിൽ ഐഡിയിൽ അയച്ച് നൽകേണ്ടതാണ്. പോസ്റ്റ് വഴി അയക്കാൻ പാടില്ല.
ആർബിഐ ഗ്രേഡ് ബി ഫലം അറിയുന്നതിനായി
1. ആർബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ opportunities.rbi.org.in കയറുക
2. ഹോം പേജിൽ തന്നെയുള്ള കരന്റെ വേക്കൻസിയുടെ അവിടെ കർസർ വെക്കുമ്പോൾ റിസൾട്ട്സ് എന്ന് കാണും അതിൽ ക്ലിക്ക് ചെയ്യുക
3. റിസൾട്ട് ഓഫ് ഫേസ് 1 പേപ്പർ 1 എക്സാമിനേഷൻ ഫോർ റിക്രൂട്ട്മെന്റ് ഓഫ് ഓഫീസേഴ്സ് ഇൻ ഗ്രേഡ് ബി - ഡിആർ (ജെനറൽ), ഡിഇപിആർ ഡിഎസ്ഐഎം-2021 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
4. മറ്റൊരു പേജിലേക്ക് നിങ്ങൾ ചെല്ലും
5. ആ പേജിൽ കാണുന്ന ആർബിഐ ഗ്രേഡ് ബി ഫേസ് 1 റിസൾട്ട്സ് 2021 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. യോഗ്യത നേടിയവരടെ ഫലം അതിൽ കാണാൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...