റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസ് അറ്റൻഡന്റ് പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 841 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഇന്ന് മുതൽ അപേക്ഷിക്കാം.
റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫീസ് അറ്റൻഡന്റ് പോസ്റ്റുകളിലേക്ക് അപേക്ഷ അയയ്ക്കാൻ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും ഗവണ്മെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം എന്നതാണ്.
പതിനെട്ടിനും ഇരുപത്തിയഞ്ചിനും (18 - 25)ഇടയിൽ പ്രായമുള്ളവർക്ക് ഈ പരീക്ഷയ്ക്കായി അപേക്ഷിക്കാം
2021 ഫെബ്രുവരി 24 മുതൽ അപേക്ഷ സ്വീകരിക്കാൻ ആരംഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 മാർച്ച് 15 ആണ്. അപേക്ഷ അയക്കുന്നവരിൽ പൂർണമായ വിദ്യഭ്യാസ യോഗ്യത ഉള്ളവർക്ക് 2021 ഏപ്രിൽ 9, 10 തീയതികളിൽ പരീക്ഷ ഉണ്ടായിരിക്കും.
അർഹരായ ഉദ്യോഗാർത്ഥികൾക്ക് റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ rbi.org.in ൽ അപേക്ഷിക്കാം. ഒബിസി, ഇഡബ്ല്യുഎസ്, ജനറൽ കാറ്റഗറിയിൽ ഉള്ളവർക്ക് 450 രൂപയാണ് പരീക്ഷ ഫീസ്. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി, എക്സ്എസ് കാറ്റഗറിയിൽ ഉള്ളവർക്ക് പരീക്ഷ ഫീസ് 50 രൂപ മാത്രമേയുള്ളൂ.