Varanasi: വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ നടക്കേണ്ട ASI സര്‍വേയില്‍ നിര്‍ണ്ണായക ഉത്തരവ് പുറപ്പെടുവിച്ച് അലഹബാദ്‌ ഹൈക്കോടതി. ഗ്യാന്‍വാപി മസ്ജിദിലെ ASI സർവേയ്ക്ക് സുപ്രീം കോടതി നല്‍കിയ സ്റ്റേ ഒരു ദിവസത്തേയ്ക്ക് കൂടി നീട്ടി അലഹബാദ്‌ ഹൈക്കോടതി.  കേസില്‍ നാളെയും വാദം തുടരും.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Gyanvapi Mosque Survey: ഗ്യാന്‍വാപി മസ്ജിദിലെ ASI സർവേ സ്റ്റേ ചെയ്ത് സുപ്രീം കോടതി, ഹൈക്കോടതിയെ സമീപിക്കാന്‍ മുസ്ലീം വിഭാഗത്തിന് നിര്‍ദ്ദേശം 


അതേസമയം, ഗ്യാന്‍വാപി മസ്ജിദ് പരിസരത്ത് ASI സര്‍വേ നടത്താന്‍ ഉത്തരവ് നല്‍കി മണിക്കൂറുകള്‍ക്കകമാണ് അലഹബാദ് ഹൈക്കോടതി ഉത്തരവ് തിരുത്തിയത്. കോടതി ആദ്യം നല്‍കിയ ഉത്തരവ് അനുസരിച്ച് ജൂലൈ 31നകം സർവേ നടപടികൾ പൂർത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ, സര്‍വേയില്‍ പാലിക്കേണ്ട നിബന്ധനകളും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഉത്തരവ് പുറത്തുവന്ന് ഏറെ വൈകാതെ തന്നെ കോടതി   ASI സർവേ സ്റ്റേ നീട്ടി വയ്ക്കുകയും കേസില്‍ വാദം തുടരുമെന്ന് അറിയിയ്ക്കുകയുമായിരുന്നു.


Also Read:  ED Director: ഇഡി ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്ര സർക്കാർ 
 


കഴിഞ്ഞ 24 നായിരുന്നു വാരണാസി ജില്ലാ കോടതിയുടെ ഉത്തരവ് അനുസരിച്ച് ജ്ഞാനവാപി മസ്ജിദ് പരിസരത്ത് ASI സര്‍വേ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍, സര്‍വേ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് മുസ്ലീം പക്ഷം സുപ്രീം കോടതിയെ സമീപിച്ചതോടെ കോടതി ഇടപെടുകയും സര്‍വേ ജൂലൈ 26 വരെ സ്റ്റേ ചെയ്യുകയും മുസ്ലീം പക്ഷത്തോട് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.  കൂടാതെ, വിവാദ പരിസരത്ത് രണ്ടാഴ്ചത്തേക്ക് ഖനന പ്രവർത്തനങ്ങൾ നടത്തരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. ബുധനാഴ്ച വാദം കേള്‍ക്കാനായി എത്രയും പെട്ടെന്ന് അലഹബാദ് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കാൻ മുസ്ലീം പക്ഷത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.  


കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള മസ്ജിദ് പരിസരം അളന്ന് തിട്ടപ്പെടുത്താനുള്ള വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ ഗ്യാന്‍വാപി മസ്ജിദിന്‍റെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്ന അഞ്ജുമാൻ ഇന്‍റസാമിയ മസ്ജിദ് കമ്മിറ്റിയാണ് സുപ്രീം കോടതിയില്‍ ഹർജി സമർപ്പിച്ചത്. 


കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ നടക്കുന്ന സർവേ നിരോധിക്കണമെന്നായിരുന്നു മുസ്ലീം പക്ഷത്തിന്‍റെ ആവശ്യം. എന്നാല്‍, സർവേ നിർത്തണമെന്ന മുസ്ലീം വിഭാഗത്തിന്‍റെ ആവശ്യത്തെ ഹിന്ദുപക്ഷം എതിർത്തു. സീൽ ചെയ്ത സ്ഥലം ഇപ്പോൾ നടക്കുന്ന സർവേയിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് ഹിന്ദുപക്ഷം കോടതിയെ അറിയിച്ചത്. 


അതേസമയം, ASI ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് സർവേ നടത്തുക,  കെട്ടിടങ്ങള്‍ക്ക് യാതൊരു കേടുപാടുകളും സംഭവിക്കില എന്നാണ് യുപി സർക്കാരിന്‍റെ അഭിഭാഷകൻ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചത്.  


2022 മെയ് മാസത്തിൽ കോടതി നിർദ്ദേശിച്ച സർവേയ്ക്കിടെ പള്ളിയിലെ വുദുൽ കുളത്തിൽ കണ്ടെത്തിയ വസ്തു  ഹിന്ദു പക്ഷം "ശിവലിംഗം" എന്ന് അവകാശപ്പെടുമ്പോള്‍ ജലധാരയുടെ ഭാഗമാണ് എന്നായിരുന്നു മുസ്ലീം പക്ഷം വാദിച്ചത്.  ഈ ഭാഗത്തിന്‍റെ കാർബൺ ഡേറ്റിംഗ് മുന്‍പേ തന്നെ കോടതി സ്റ്റേ ചെയ്തിരുന്നു. 


പുരാണങ്ങളിൽ കാശി വിശ്വനാഥ്‌ ക്ഷേത്രത്തെക്കുറിച്ചും അവിടെ സ്ഥാപിച്ചിരിക്കുന്ന മഹത്തായ 'ജ്യോതിർലിംഗ'ത്തെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്. മത ഗ്രന്ഥങ്ങളിൽ പരാമർശിച്ചിരിക്കുന്ന ക്ഷേത്ര സമുച്ചയത്തിന്‍റെ ഭാഗമാണ് ഇന്നത്തെ ഗ്യാൻവാപി  മസ്ജിദ് എന്നാണ്  ഹിന്ദു പക്ഷത്തിന്‍റെ വാദം.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.