Gyanvapi Verdict: ഗ്യാന്‍വാപിയില്‍ ASI സർവേ തുടരും, ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി, സുപ്രീം കോടതിയെ സമീപിക്കാന്‍ മുസ്ലീം വിഭാഗം
Gyanvapi Verdict: ഗ്യാന്‍വാപി മസ്ജിദ് സര്‍വേ സംബന്ധിച്ച നിര്‍ണ്ണായക ഉത്തരവ്, വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ നടക്കേണ്ട ASI സര്‍വേയ്ക്ക് അലഹബാദ് ഹൈക്കോടതി അനുവാദം നല്‍കി.
Gyanvapi Verdict: വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ നടക്കേണ്ട ASI സര്‍വേയ്ക്ക് അനുവാദം നല്‍കി അലഹബാദ് ഹൈക്കോടതി. ഗ്യാന്‍വാപി മസ്ജിദ് സര്‍വേ സംബന്ധിച്ച നിര്‍ണ്ണായക ഉത്തരവ് ഹൈക്കോടതി ഇന്ന് പുറപ്പെടുവിച്ചു.
Also Read: Haryana Nuh Violence: അക്രമ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാന്‍ ആഹ്വാനം ചെയ്ത് അമേരിക്ക
സര്‍വേയുമായി ബന്ധപ്പെട്ട് ASI നല്‍കിയ സത്യവാങ്മൂലം അടിസ്ഥാനമാക്കിയാണ് കേസില്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിയ്ക്കുന്നത്. അതായത്, കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിന് യാതൊരു കോട്ടവും വരാത്ത രീതിയില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സര്‍വേ നടത്തുക എന്ന് ASI ഇതിനോടകം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാകറാണ് എഎസ്ഐ സർവേയിൽ വിധി പറഞ്ഞത്.
Also Read: Lord Ganesha Favourite Zodiac Signs: ഇവര്‍ ഗണപതിയുടെ പ്രിയപ്പെട്ട രാശിക്കാര്‍, ഭാഗ്യവുംസമ്പത്തും അനുഗ്രഹവും എന്നും ഒപ്പം
അതേസമയം, ഹൈക്കോടതി വിധിയിൽ മുസ്ലീം പക്ഷം തൃപ്തരല്ല. ഗ്യാന്‍വാപി മസ്ജിദ് സമുച്ചയ സർവേ സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ മുസ്ലീം വിഭാഗം സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ ജൂലൈ 21ന് വാരാണസി കോടതി ASI സർവേ നടത്താൻ ഉത്തരവിട്ടിരുന്നു. എന്നാൽ, ജൂലൈ 24ന് സുപ്രീം കോടതി ഈ സർവേ സ്റ്റേ ചെയ്തിരുന്നു. ഇപ്പോൾ മസ്ജിദ് കമ്മിറ്റിയുടെ അപ്പീലിലാണ് അലഹബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചിരിയ്ക്കുന്നത്.
മുസ്ലീം പക്ഷത്തിന്‍റെ ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയതോടെ സര്‍വേ തുടരാനുള്ള ജില്ലാ കോടതിയുടെ തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും. സർവേയിൽ സമുച്ചയത്തിന് കേടുപാടുകൾ സംഭവിക്കുമോ എന്ന ആശങ്കയിലാണ് മുസ്ലീം പക്ഷം. എന്നാല്‍, സർവേയിൽ ഘടനയ്ക്ക് കേടുപാടുകൾ സംഭവിയ്ക്കില്ല എന്ന് ASI ഹൈക്കോടതയില്‍ ഉറപ്പ് നല്‍കി.
അതേസമയം, മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മുഖ്താർ അബ്ബാസ് നഖ്‌വി ഗ്യാന്‍വാപിയെക്കുറിച്ച് വലിയ പ്രസ്താവന നടത്തിയിരുന്നു. ഗ്യാന്‍വാപി യിൽ ചെന്നപ്പോൾ പിന്നിൽ വിഗ്രഹങ്ങൾ ഉള്ളതായി കണ്ടുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ, ഹിന്ദുമത നേതാവ് സ്വാമി അച്യുതാനന്ദ ഗ്യാന്‍വാപി മസ്ജിദ് ഹിന്ദുക്കള്‍ക്ക് തിരികെ നല്‍കാന്‍ മുസ്ലീം പക്ഷത്തോട് അഭ്യർത്ഥിച്ചിരുന്നു.
ഗ്യാന്‍വാപി മസ്ജിദ് സംബന്ധിക്കുന്ന നിരവധി വാദങ്ങളാണ് നിലനില്‍ക്കുന്നത്. 1585-ൽ തോഡർമൽ രാജാവിന്‍റെ ഉത്തരവനുസരിച്ച് ഈ സ്ഥലത്ത് പണികഴിപ്പിച്ച ക്ഷേത്രം 1669-ൽ തകർത്തുവെന്നാണ് ഹിന്ദു പക്ഷം അവകാശപ്പെടുന്നത്.
2022 മെയ് മാസത്തിൽ കോടതി നിർദ്ദേശിച്ച സർവേയ്ക്കിടെ പള്ളിയിലെ വുദുൽ കുളത്തിൽ കണ്ടെത്തിയ വസ്തു ഹിന്ദു പക്ഷം "ശിവലിംഗം" എന്ന് അവകാശപ്പെടുമ്പോള്‍ ജലധാരയുടെ ഭാഗമാണ് എന്നായിരുന്നു മുസ്ലീം പക്ഷം വാദിച്ചത്. ഈ ഭാഗത്തിന്‍റെ കാർബൺ ഡേറ്റിംഗ് മുന്‍പേ തന്നെ കോടതി സ്റ്റേ ചെയ്തിരുന്നു.
പുരാണങ്ങളിൽ കാശി വിശ്വനാഥ് ക്ഷേത്രത്തെക്കുറിച്ചും അവിടെ സ്ഥാപിച്ചിരിക്കുന്ന മഹത്തായ 'ജ്യോതിർലിംഗ'ത്തെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട് എന്നും മത ഗ്രന്ഥങ്ങളിൽ പരാമർശിച്ചിരിക്കുന്ന ക്ഷേത്ര സമുച്ചയത്തിന്‍റെ ഭാഗമാണ് ഇന്നത്തെ ഗ്യാൻവാപി മസ്ജിദ് എന്നാണ് ഹിന്ദു പക്ഷത്തിന്‍റെ വാദം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...