ഏത് ആരാധനയിലും പൂജയിലും പ്രഥമ സ്ഥാനം ഗണപതിയ്ക്കാണ്. ഗണപതി എവിടെയുണ്ടോ അവിടെ ലക്ഷ്മീദേവിയും ഐശ്വര്യവും കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. ഗണപതിയെ ആദ്യം പൂജിക്കുന്നത് വഴി ഏത് ജോലിയും മംഗളകരമായി പര്യവസാനിക്കും എന്നാണ് വിശ്വാസം.
Lord Ganesha Favourite Zodiac Signs: ഏത് ആരാധനയിലും പൂജയിലും പ്രഥമ സ്ഥാനം ഗണപതിയ്ക്കാണ്. ഗണപതി എവിടെയുണ്ടോ അവിടെ ലക്ഷ്മീദേവിയും ഐശ്വര്യവും കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. ഗണപതിയെ ആദ്യം പൂജിക്കുന്നത് വഴി ഏത് ജോലിയും മംഗളകരമായി പര്യവസാനിക്കും എന്നാണ് വിശ്വാസം.
ഗണപതിയെ വിഘ്നഹർത്ത എന്നും വിളിക്കുന്നു. ഗണപതിയുടെ അനുഗ്രഹത്താൽ ഒരു വ്യക്തിക്ക് ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും സമ്പത്തും ലഭിക്കുന്നു.
ജ്യോതിഷത്തിൽ, ചില രാശിചിഹ്നങ്ങൾ പരാമർശിക്കപ്പെട്ടിട്ടുണ്ട്, അവര്‍ക്ക് ഗണപതിയുടെ പ്രത്യേക അനുഗ്രഹവും കൃപയും ദയയും ഉണ്ടാകും. ഗണപതിയുടെ അനുഗ്രഹത്താല്‍ ഈ രാശിക്കാർക്ക് ജീവിതത്തിൽ സന്തോഷത്തിന് കുറവുണ്ടാകില്ല. ഗണപതിയുടെ പ്രത്യക അനുഗ്രഹവും ക്രുപയുമുള്ള രാശിക്കാര്‍ ഏതൊക്കെയാണ് എന്ന് നോക്കാം...
മേടം രാശി (Aries Zodiac Sign) മേടം രാശിക്കാർക്ക് ഗണപതിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും. ഗണപതിയുടെ കൃപയാൽ, ഈ രാശിക്കാർ കൂടുതൽ നൈപുണ്യവും ബുദ്ധിശക്തിയുമുള്ളവരാണ്. ഏറ്റവും പ്രയാസമേറിയ ജോലികൾ പോലും അവർ വളരെ ലളിതമായ രീതിയിൽ പൂര്‍ത്തിയാക്കും. ഗണപതിയുടെ അനുഗ്രഹം എന്നും ലഭിക്കാൻ, മേടം രാശിക്കാർ ദിവസവും ഗണപതിയെ പൂജിക്കുകയും അതോടൊപ്പം കറുകപ്പുല്ല് സമര്‍പ്പിക്കുകയും വേണം.
മിഥുനം രാശി (Gemini Zodiac Sign) മിഥുന രാശിക്കാരോടും ഗണപതി ഏറെ ദയയുള്ളവനാണ്. ഗണപതിയുടെ അനുഗ്രഹത്താല്‍ മിഥുന രാശിക്കാർ പഠനത്തില്‍ വളരെ മുന്‍പിലായിരിയ്ക്കും. എല്ലാ മേഖലയിലും ഈ രാശിക്കാര്‍ വിജയിക്കുന്നതിന്‍റെ കാരണം ഇവരുടെ മേലുള്ള ഗണപതിയുടെ അനുഗ്രഹം ആണ്മിഥുന രാശിക്കാര്‍ ഗണപതിയുടെ അനുഗ്രഹം കൂടുതല്‍ ലഭിക്കാന്‍ ഭഗവാന് ലഡ്ഡു സമര്‍പ്പിക്കുന്നതിനൊപ്പം ഗണേശ കീര്‍ത്തനം ദിവസവും ജപിയ്ക്കുക.
മകരം രാശി (Capricorn Zodiac Sign) മകരം രാശിക്കാർക്കും ഗണപതിയുടെ പ്രത്യേക അനുഗ്രഹമുണ്ട്. ഈ രാശിക്കാരുടെ മനസ്സ് വളരെ ശക്തമാണ്. ഇക്കാരണത്താൽ, അവർ എല്ലാം എളുപ്പത്തിൽ പഠിക്കുന്നു. മകരം രാശിക്കാര്‍ ഗണപതിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കാന്‍ ഭഗവാനെ ദിവസവും ആരാധിക്കുക.