New Delhi: പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് BJPയില്‍ ചേര്‍ന്നു. പഞ്ചാബ് ലോക് കോൺഗ്രസ് ഭാരതീയ ജനതാ പാർട്ടിയിൽ ലയിച്ചു. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സിംഗ് കൂടിക്കാഴ്ച നടത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവവികാസങ്ങള്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

50 വര്‍ഷത്തോളംപഞ്ചാബ് കോണ്‍ഗ്രസിലും ദേശീയ രാഷ്ട്രീയത്തിലും നിര്‍ണ്ണായക വ്യക്തിത്വമായി തുടര്‍ന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗിന് ഭാരതീയ ജനതാ പാർട്ടിയുടെ അംഗത്വം നല്‍കി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും  ചേര്‍ന്നാണ് BJP യിലേയ്ക്ക് സ്വാഗതം ചെയ്തത്.  കഴിഞ്ഞ ദിവസം അദ്ദേഹം ബിജെപി ദേശീയ അദ്ധ്യക്ഷന്‍  ജെപി നദ്ദയുമായും  കൂടിക്കാഴ്ച നടത്തിയിരുന്നു.


ക്യാപ്റ്റൻ അമരീന്ദർ സിംഗിനെക്കൂടാതെ അദ്ദേഹത്തിന്‍റെ മകന്‍  രനീന്ദർ സിംഗ്, മകൾ ജയ് ഇന്ദർ കൗർ എന്നിവരും പി‌എൽ‌സിയിൽ ചേർന്ന ഏഴ് മുൻ എം‌എൽ‌എമാരും ഒരു മുൻ എം‌പിയും  BJP യില്‍ ചേരും. ചണ്ഡീഗഡിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ പിഎൽസിയുടെ മറ്റ് ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും ബിജെപിയിൽ ചേരുമെന്നാണ് റിപ്പോര്‍ട്ട്. 


Also Read:  Yogi Temple: യോഗി ആദിത്യനാഥിന്‍റെ പേരില്‍ ക്ഷേത്രം പണിത് ആരാധകന്‍..!!


സെപ്റ്റംബര്‍ 12ന് ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് അമരീന്ദർ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചത്.  പിഎൽസി വക്താവ് പ്രിത്പാൽ സിംഗ് ബാലിയവാൾ ആണ്  പുതിയ സംഭവവികാസത്തെക്കുറിച്ച് അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ച വളരെ ഫലപ്രദമായിരുന്നു. ദേശീയ സുരക്ഷ, പഞ്ചാബിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന്-ഭീകരവാദ കേസുകൾ, പഞ്ചാബിന്‍റെ  മൊത്തത്തിലുള്ള സമഗ്ര വികസനത്തിനുള്ള ഭാവി റോഡ്‌ മാപ്പ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തതായി  പ്രിത്പാൽ സിംഗ് ബാലിയവാൾ  ട്വീറ്റിലൂടെ അറിയിച്ചിരുന്നു. 


50  വര്‍ഷ ത്തിലേറെക്കാലം പഞ്ചാബ്‌  കോണ്‍ഗ്രസില്‍ നിറഞ്ഞു നിന്ന അദ്ദേഹത്തിന്  വളരെ പെട്ടന്നാണ് പാര്‍ട്ടിയില്‍ നിന്നും തിരിച്ചടി നേരിടേണ്ടിവന്നത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി പുറത്തായതിനെ തുടർന്ന് കോൺഗ്രസ് വിട്ട അദ്ദേഹം പിഎൽസി  എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു.


കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍  ബിജെപിയുമായും ശിരോമണി അകാലിദളുമായും  ചേര്‍ന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നിരുന്നാലും, പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ഥി പോലും വിജയിച്ചില്ല. കൂടാതെ, അമരീന്ദർ സിംഗ് തന്‍റെ സ്വന്തം  തട്ടകമായ പട്യാല അർബനിൽ നിന്ന് പരാജയപ്പെടുകയും ചെയ്തു. രണ്ട് തവണ മുൻ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം പഴയ പട്യാല രാജകുടുംബത്തിന്‍റെ പിൻഗാമിയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.