Gujarat Election 2022: ഇന്ത്യയുടെ മിനി ആഫ്രിക്ക എന്നറിയപ്പെടുന്ന ജംബുർ ഗ്രാമം ഇന്ന് ആദ്യമായി പോളിംഗ് ബൂത്തിലേയ്ക്ക്...!!
Gujarat Election 2022: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടം ഇന്ന് നടക്കുമ്പോള്‍ ഇന്ത്യയുടെ മിനി ആഫ്രിക്കന്‍ ഗ്രാമവും അവര്‍ക്കായി പ്രത്യേകം സജ്ജീകരിച്ചിരിയ്ക്കുന്ന ഗോത്ര പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തും.
Gujarat Election 2022: ഇന്ത്യയിലും ഉണ്ട് ഒരു മിനി ആഫ്രിക്കന്‍ ഗ്രാമം. കേട്ടിട്ട് അതിശയം തോന്നുന്നുണ്ടോ? അതായത്, ഈ ഗ്രാമം ഗുജറാത്തിലാണ്. ജംബൂര്‍ എന്നറിയപ്പെടുന്ന ഈ ഗ്രാമത്തിലെ ആളുകള്‍ ഇന്ന് ആദ്യമായി വോട്ട് രേഖപ്പെടുത്തും എന്നത് ഇത്തവണത്തെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഏറ്റവും വലിയ പ്രത്യേകതയാണ്...
രണ്ടു ഘട്ടമായി നടക്കുന്ന ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടം ഇന്ന് നടക്കുമ്പോള്‍ ഇന്ത്യയുടെ മിനി ആഫ്രിക്കന്‍ ഗ്രാമവും അവര്‍ക്കായി പ്രത്യേകം സജ്ജീകരിച്ചിരിയ്ക്കുന്ന ഗോത്ര പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തും.
ആദ്യമായി വോട്ട് രേഖപ്പെടുത്തുന്നതിന്‍റെ ഉത്സാഹത്തിലാണ് ഗ്രാമവാസികള്‍. വോട്ട് രേഖപ്പെടുത്തുക എന്നത് വലിയ സന്തോഷമുള്ള കാര്യമാണെന്ന് ജംബുർ ഗ്രാമത്തിലെ മുതിർന്ന പൗരനായ റഹ്മാൻ പറഞ്ഞു.
"തിരഞ്ഞെടുപ്പ് കമ്മീഷൻ ഗ്രാമവാസികള്‍ക്ക് വോട്ട് ചെയ്യുന്നതിനായി ഒരു പ്രത്യേക ബൂത്ത് ഉണ്ടാക്കാൻ തീരുമാനിച്ചത് വളരെ സന്തോഷമുള്ള കാര്യമാണ്. വർഷങ്ങളായി ഞങ്ങൾ ഈ ഗ്രാമത്തിൽ താമസിക്കുന്നു. എന്നാൽ വോട്ട് രേഖപ്പെടുത്താനുള്ള അവസരം ഇത് ആദ്യമായി ലഭിച്ചു. ഇത് ഏറെ സന്തോഷമുള്ള കാര്യമാണ്", റഹ്മാൻ പറഞ്ഞു.
ഈ ഗോത്ര വിഭാഗത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്. സിദ്ധി ആദിവാസി സമൂഹം എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഈ ഗോത്രവര്‍ഗ്ഗക്കാരുടെ പൂര്‍വ്വികര്‍ ആഫ്രിക്കയിൽ നിന്നുള്ളവരാണ്. വർഷങ്ങൾക്ക് മുമ്പാണ് ഇവരുടെ പൂര്‍വ്വികര്‍ ഇന്ത്യയില്‍ എത്തി ഈ പ്രദേശത്ത് സ്ഥിരതാമസമാക്കുകയും ക്രമേണ അവർ ഗുജറാത്തികളാവുകയും ചെയ്തു.
ജുനഗഢിൽ കോട്ട പണിയുമ്പോൾ, ഞങ്ങളുടെ പൂർവ്വികർ ഇവിടെ ജോലിക്കായി വന്നു, ഞങ്ങൾ ആദ്യം രത്തൻപൂർ ഗ്രാമത്തിൽ താമസമാക്കി, പിന്നീട് ക്രമേണ ജംബൂര്‍ ഗ്രാമത്തിലെത്തി. പൂർവ്വികർ ആഫ്രിക്കയിൽ നിന്നാണെങ്കിലും ഇന്ത്യയുടെയും ഗുജറാത്തിന്‍റെയും പാരമ്പര്യമാണ് പിന്തുടരുന്നത്, റഹ്മാൻ പറഞ്ഞു.
പ്രദേശവാസികൾ ദുരിതമനുഭവിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് നദികൾക്കിടയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടെ എല്ലാവരും ഒരുമിച്ചാണ് താമസിക്കുന്നത്. മറ്റ് ഗ്രാമങ്ങളില്‍ ലഭ്യമായ യാതൊരു സൗകര്യങ്ങളും ഇവിടെ ലഭ്യമല്ല എന്നും അദ്ദേഹം പറഞ്ഞു.
ഈ ഗോത്ര സമൂഹത്തിന്‍റെ പ്രധാന തൊഴില്‍ കൃഷിയാണ്. കൃഷി കൂടാതെ, ഈ സമുദായത്തിലെ ആളുകൾ പ്രാദേശിക ജസ് സിദ്ധി ഗോത്ര നൃത്തം അവതരിപ്പിക്കുന്നു. വിനോദസഞ്ചാരികൾ വരുന്നിടത്തെല്ലാം വിവിധ സ്ഥലങ്ങളിൽ ഇവര്‍ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഈ സമൂഹത്തിന്‍റെ പ്രധാന വരുമാനമാർഗം കൂടിയാണിത്.
വോട്ട് ചെയ്യാനുള്ള അവസരത്തോടൊപ്പം പുതിയ മാറ്റങ്ങളും സൗകര്യങ്ങളും ഇവരെ ഇനി തേടിയെത്തും എന്നാണ് ഈ സമൂഹം പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...