ഉദകമണ്ഡലം: കോവിഡ് കാലത്തെ അതിജീവിച്ച് വീണ്ടും ഊട്ടിയിൽ വസന്തകാലം എത്തിയിരിക്കുകയാണ്. ഊട്ടി പുഷ്പമേള പൂക്കാലത്തിന്റെ ദീപ്തമായ കാഴ്ചകളൊരുക്കി വീണ്ടുമെത്തി. മേള കാണാൻ വൻ ജനത്തിരക്കാണുണ്ടാകുന്നത്. കോവിഡിന് ശേഷമെത്തുന്ന ആഘോഷങ്ങളെല്ലാം ഉത്സാഹത്തോടെ ഏറ്റെടുത്തുകഴിഞ്ഞു ജനം. വിവിധയിനം പൂച്ചെടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അത്യുത്സാഹത്തോടെ തമിഴകം ഏറ്റെടുക്കുന്ന പുഷ്പമേള മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തു. മഴക്കാലത്തെപ്പോലും അവഗണിച്ചാണ് ജനം പുഷ്പമേളയിലേക്ക് എത്തുന്നത്. കഴിഞ്ഞ നാല് ദിവസത്തോളം മഴയുണ്ടായിരുന്ന ഊട്ടിയിൽ പുഷ്പമേളയുടെ ആദ്യ ദിനങ്ങളിൽ മഴ കുറഞ്ഞതും അനുഗ്രഹമായി. ആറ് മാസത്തോളമെടുത്താണ് തമിഴ്നാട് വിനോദ സഞ്ചാര വകുപ്പും ഹോർട്ടി കർച്ചർ ഡിപ്പാര്‍ട്ട്മെന്റും പുഷ്പമേളയ്ക്കായി തയ്യാറെടുത്തത്. 

Read Also: Arjun Singh Joins TMC : ബിജെപി എംപിയും ബംഗാൾ ബിജെപി മുൻ ഉപാധ്യക്ഷനുമായിരുന്നു അർജുൻ സിങ് ടിഎംസിയിൽ ചേർന്നു

കോവിഡ് കാലത്തിന് ശേഷമെത്തുന്ന പുഷ്പമേളക്ക് വലിയ സ്വീകാര്യത ലഭിക്കാനുള്ള എല്ലാ തയ്യാറെടുപ്പും തമിഴ്നാട് സർക്കാർ നടത്തിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നിരവധി പേരാണ് പുഷ്പമേളയ്ക്കായി ഊട്ടിയിൽ എത്തുന്നത്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള വിനോദ സഞ്ചാര സീസണിന് ശേഷമെത്തുന്ന ഊട്ടിയുടെ പൂക്കാലം രണ്ടാം സീസൺ എന്നാണ് വിശേഷിപ്പിക്കാറ്.


മഴക്കാലത്തെയും അവഗണിച്ച് എത്തുന്ന ജനങ്ങൾക്ക് പുഷ്പമേളയുടെ ടിക്കറ്റ് നിരക്ക് വർദ്ധനയിൽ പ്രതിഷേധമുണ്ട്. മുമ്പ് മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയുമായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോൾ മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ്. ഇത് സന്ദർശകരിൽ അമർഷമുണ്ടാക്കുന്നുണ്ട്. 

Read Also: "തോൽക്കാൻ തയ്യാറാകാത്ത പോരാളി" - ഇന്ത്യയുടെ ഗാമ പെഹൽവാനെ ഗൂഗിൾ ഡൂഡിൽ ആഘോഷമാക്കി


മേളയുടെ മുഖ്യ ആകർഷമായി ഒരുങ്ങി നിൽക്കുന്നത്  ഒരുലക്ഷം കോര്‍ണിഷിയന്‍ പൂഷ്പം കൊണ്ട് തീർത്ത കാര്‍ഷിക സര്‍വകലാശാലയുടെ രൂപമാണ്. പുഷ്പമേളയുടെ നഗരിയായ സസ്യോദ്യാനത്തിലെത്താന്‍ പ്രത്യേക ബസുകൾ ഉണ്ട്. പാര്‍ക്ക് ആന്‍ഡ് റൈഡ് ബസ് സര്‍വീസാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന 124ാമത് ഊട്ടി പുഷ്പമേള മേയ് 24ന് സമാപിക്കും.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ