കൊല്ലം: Vismaya Case Verdict Today: വിസ്മയ കേസില്‍ വിധി ഇന്ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കേസില്‍ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ ആണ് പ്രതി. ആത്മഹത്യാ പ്രേരണയടക്കം ഒന്‍പത് വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
കേസിൽ 41 സാക്ഷികള്‍, 118 രേഖകള്‍, 12 തൊണ്ടി മുതലുകൾ, ഇവയെല്ലാം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കേസില്‍ 500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. കിരണ്‍കുമാറില്‍ നിന്ന് വിസ്മയ ശാരീരിക-മാനസിക പീഡനം ഏറ്റുവാങ്ങിയിരുന്നുവെന്ന് മാതാപിതാക്കളും സുഹൃത്തുക്കളും ക്‌ളനിക്കല്‍ സൈക്കോളജിസ്റ്റും മൊഴി നല്‍കിയിട്ടുണ്ട്.
Also Read: വിസ്മയ കേസിൽ വിധി നാളെ: വിസ്മയയ്ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയോടെ മാതാപിതാക്കൾ; അഭിമുഖം കാണാം
ചടയമംഗലം നിലമേല്‍ സ്വദേശിയായ വിസ്മയയെ ശാസ്താംകോട്ടയിലുള്ള ഭര്‍ത്താവിന്റെ വീട്ടിലെ കുളിമുറിയിൽ കഴിഞ്ഞ ജൂൺ 21 നാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബിഎഎംഎസ് വിദ്യാര്‍ഥിനി ആയിരുന്ന വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നും പോലീസിന്റെ കുറ്റപത്രത്തിലും പറയുന്നുണ്ട്. സംഭവം നടന്ന് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് വിധി പറയുന്നത്.
കേസിന്റെ വിചാരണ ആരംഭിച്ചത് ജനുവരി പത്തിനാണ്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന്‍ തെളിവ് നിരത്തി വാദിച്ചു. ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിന്‍റെ സഹോദരിക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. പക്ഷെ ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും തെളിവായി എടുക്കാന്‍ കഴിയില്ല എന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.
Also Read: 20 അടി നീളമുള്ള പെരുമ്പാമ്പ് പെട്ടെന്ന് ഒരു വ്യക്തിയെ ചുറ്റിയാൽ എന്ത് സംഭവിക്കും..! വീഡിയോ കാണാം
ഇതിനിടയിൽ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കിരണ്‍ കുമാറിനെ ഗതാഗതവകുപ്പ് സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ച വിസമായ് കേസിന്റെ വിധി ഇന്ന് വരാനിരിക്കുമ്പോൾ അതെന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ഓരോ കേരളീയരും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.