American Airlines Flight: യാത്രക്കാരനുമേൽ വീണ്ടും മൂത്രമൊഴിച്ചു, സംഭവം അമേരിക്കൻ എയർലൈൻസിൽ
Delhi American Airlines Flight Urination Case: പ്രതി യുഎസ് സർവകലാശാലയിലെ വിദ്യാർത്ഥിയാണ്. മദ്യലഹരിയിലായിരുന്ന ഇയാൾ ഉറങ്ങുമ്പോൾ മൂത്രമൊഴിക്കുകയായിരുന്നു എന്നാണ് വിവരം
ന്യൂഡൽഹി: അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ മദ്യപിച്ചെത്തിയ യുഎസ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി സഹയാത്രികന്റെ മേൽ മൂത്രമൊഴിച്ചതായി പരാതി. ശനിയാഴ്ചയാണ് സംഭവം. വെള്ളിയാഴ്ച രാത്രി 9:16 ന് ന്യൂയോർക്കിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച രാത്രി 10:12-നാണ് വിമാനം ന്യൂഡൽഹി ഇന്ദിരാഗാന്ധി എയർപോർട്ടിൽ ലാൻറ് ചെയ്തത്. ലാൻറ് ചെയ്ത ഉടൻ പ്രതിയെ കസ്റ്റഡിയിലെടുത്തതായി വിമാനത്താവള ഉദ്യോഗസ്ഥർ വ്യക്തമാക്കി.
“പ്രതി യുഎസ് സർവകലാശാലയിലെ വിദ്യാർത്ഥിയാണ്. മദ്യലഹരിയിലായിരുന്ന ഇയാൾ ഉറങ്ങുമ്പോൾ മൂത്രമൊഴിക്കുകയായിരുന്നു. ഇത് സഹയാത്രികന്റെ മേൽ പതിക്കുകയും ഇദ്ദേഹം ജീവനക്കാരോട് പരാതിപ്പെടുകയും ചെയ്തതായി വിമാനത്താവള ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ തന്റെ കരിയറിനെ അപകടത്തിലാക്കിയേക്കാമെന്നതിനാൽ വിദ്യാർഥി ക്ഷമാപണം നടത്തുകയും ഇതേതുടർന്ന് യാത്രക്കാരൻ പരാതിപ്പെടാതിരിക്കുകയുമായിരുന്നു.
വിമാനത്തിലെ സംഭവത്തെക്കുറിച്ച് ജീവനക്കാർ അറിഞ്ഞതിനെത്തുടർന്ന്, അവർ പൈലറ്റിനെ വിവരം എടിസിയെ അറിയിച്ചു, ഇത് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കൂടുതൽ വിവരമറിയിക്കുകയും പ്രതിയായ യാത്രക്കാരനെ ഡൽഹി പോലീസിന് കൈമാറുകയും ചെയ്തു.
“സംഭവം പുറത്തുവന്നതിന് ശേഷം എയർലൈനിന്റെ സ്വന്തം സുരക്ഷാ ടീമും സിഐഎസ്എഫും ചേർന്ന് നടപടി സ്വീകരിച്ചു. വിമാനം ഇറങ്ങിയ ഉടൻ പ്രതിയെ കസ്റ്റഡിയിലെടുത്തു. ബന്ധപ്പെട്ടവരുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തുന്നുണ്ട്,” - വിമാനത്താവള ഉദ്യോഗസ്ഥർ പറയുന്നു.
ഏതാനും മാസങ്ങൾക്കിടെ ഇത്തരത്തിൽ രണ്ടാമത്തെ സംഭവമാണ് ഇത്തരത്തിൽ വിമാനത്തിൽ റിപ്പോർട്ട് ചെയ്യുന്നത്.നേരത്തെ നവംബർ 26 ന് ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനത്തിലും സമാനമായ ഒരു സംഭവം നടന്നിരുന്നു, അതിൽ ശങ്കർ മിശ്ര എന്നയാൾ പ്രായമായ സ്ത്രീയുടെ മേൽ മദ്യപിച്ച് മൂത്രമൊഴിച്ചതായി ആരോപിക്കപ്പെടുന്നു. സഭവം റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന് 30 ലക്ഷം രൂപയാണ് ഡിജിസിഎ പിഴ ചുമത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...