Lyme Disease In Himachal: രാജ്യത്ത് കോവിഡ്  JN.1 ഭീതി പടര്‍ത്തി വ്യാപിക്കുന്നതിനിടെ  ഹിമാചൽ പ്രദേശില്‍ ആപൂര്‍വ്വ രോഗം പടരുന്നു. ഈ രോഗത്തിന്‍റെ പരിശോധനയ്ക്കായി ചെക്ക് റിപ്പബ്ലിക്കിൽ നിന്ന് കിറ്റ് ഓർഡർ ചെയ്തിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Bharat Nyay Yatra: ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ന്യായ് യാത്ര' ജനുവരി 14 മുതൽ  
 
ബാക്ടീരിയയിലൂടെ പകരുന്ന രോഗമാണ് ലൈം (Lyme Disease). പട്ടുണ്ണി അഥവാ വട്ടൻ (Ticks) ഇവയുടെ കടിയേല്‍ക്കുമ്പോള്‍ ആണ് ഈ ബാക്ടീരിയ മനുഷ്യ ശരീരത്തില്‍ കടന്നുകൂടുന്നത്. പുതുവത്സര അവധി ദിനങ്ങളിൽ ഹില്‍ സ്റ്റേഷനായ ഹിമാചൽ പ്രദേശ് സന്ദര്‍ശിക്കാന്‍ പ്ലാനുണ്ട് എങ്കില്‍ ഈ രോഗത്തെക്കുറിച്ച് ജാഗരൂകരായിരിക്കണം. അതായത്, നിങ്ങൾ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരും പ്രകൃതി സ്നേഹിയുമാണെങ്കിൽ, അതായത്, മരങ്ങൾക്കും ചെടികൾക്കും ഇടയിൽ പര്‍വ്വത പ്രദേശങ്ങളില്‍ കറങ്ങാൻ ഇഷ്ടപ്പെടുന്നെങ്കിൽ അല്പം ജാഗ്രത പാലിക്കണം. അല്ലെങ്കില്‍ ഈ ചെറിയ പ്രാണിയായ പട്ടുണ്ണി അഥവാ വട്ടൻ (Ticks) കടിച്ച്  നിങ്ങള്‍ക്കും ലൈം രോഗം പിടിപെടാം.


ബാക്ടീരിയയിലൂടെ പകരുന്ന ഈ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ് ? 


ഈ രോഗത്തിന്‍റെ  ലക്ഷണങ്ങൾ വളരെ സാധാരണമാണ്, പക്ഷേ ചിലപ്പോൾ ഇത് ഗുരുതരമായി മാറിയേക്കാം. അതിനാല്‍, ഈ രോഗത്തിന്‍റെ ലക്ഷണങ്ങളും പ്രതിവിധികളും എന്തെല്ലാമാണ് എന്ന് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.


അമേരിക്കൻ സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ റിപ്പോർട്ട് അനുസരിച്ച്, ലൈം എന്ന ഈ രോഗം പട്ടുണ്ണി അഥവാ വട്ടൻ (Ticks) കടിയ്ക്കുന്നതുമൂലം പകരുന്നു. ബൊറേലിയ ബർഗ്‌ഡോർഫെറി എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന അണുബാധയാണ് ലൈം ഡിസീസ്  (Lyme Disease). 


ലൈം ഡിസീസ് (Lyme Disease) ഹിമാചൽ പ്രദേശില്‍ 
 
ഹിമാചൽ പ്രദേശിലാണ് ഈ രോഗം കണ്ടെത്തിയിരിയ്ക്കുന്നത്. ഇവിടെ ഐജിഎംസി ഷിംലയിൽ വിദഗ്ധർ 232 സാമ്പിളുകൾ പരിശോധിച്ചതില്‍ 144 പേര്‍ക്ക് ലൈം രോഗം സ്ഥിരീകരിച്ചിരിയ്ക്കുകയാണ്.


ഇങ്ങനെയാണ് അണുബാധ പടരുന്നത്


പട്ടുണ്ണി അഥവാ വട്ടൻ (Ticks) കടിയേറ്റ സ്ഥലത്ത് (നിങ്ങളുടെ കൈയിലോ കാലിലോ ശരീരത്തിന്‍റെ മറ്റേതെങ്കിലും ഭാഗത്തിലോ), ആദ്യം ചില ചെറിയ കുരു പ്രത്യക്ഷപ്പെടുന്നു. ഇത് അവഗണിക്കുന്നത് കൂടുതൽ പ്രശ്‌നങ്ങൾക്ക് കാരണമാകും. ഇതിന്‍റെ ദോഷഫലങ്ങള്‍ ഒരു വര്‍ഷം വരെ നീണ്ടു നില്‍ക്കാം എന്നാണ് പഠനങ്ങള്‍ പറയുന്നത്. 


പട്ടുണ്ണി അഥവാ വട്ടൻ (Ticks) കടിയേറ്റാല്‍ ആദ്യം ആ വ്യക്തിയുടെ കൈകളിലും കാലുകളിലും വീക്കം പ്രത്യക്ഷപ്പെടുകയും ചർമ്മത്തിൽ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇത് അണുബാധ ഉണ്ടായി ഏകദേശം 3 മുതൽ 30 ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. എന്നിരുന്നാലും, ചില സന്ദർഭങ്ങളിൽ അതിന്‍റെ ലക്ഷണങ്ങൾ ഏതാനും മാസങ്ങൾക്കുശേഷവും പ്രത്യക്ഷപ്പെടാം.


ആദ്യകാല ലക്ഷണങ്ങൾ


ലൈം അണുബാധ ബാധിച്ച ഒരു രോഗിക്ക് പനി, തലവേദന, കടുത്ത ക്ഷീണം, പേശി വേദന എന്നിവ അനുഭവപ്പെടുന്നു. കൂടാതെ ശരീരത്തില്‍ വലിയ ചുവന്ന പാടുകള്‍ ഉണ്ടാകുന്നു. തുടര്‍ന്ന് കഴുത്തിൽ വേദന, മുഖത്തെ പേശികളുടെ ബലഹീനത, ഹൃദയമിടിപ്പിന്‍റെ ക്രമരഹിതമായ വർദ്ധനവ്, കൈകളിലും കാലുകളിലും മരവിപ്പ് അല്ലെങ്കിൽ കണ്ണുകളിൽ വേദന, രോഗിക്ക് അന്ധത വരെയുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.  


ഇതൊരു ബാക്ടീരിയ പടര്‍ത്തുന്ന രോഗമാണ്. അതിനാല്‍ തന്നെ ലൈം രോഗത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങൾ കാണുമ്പോള്‍തന്നെ രക്തപരിശോധന ഉൾപ്പെടെയുള്ള പരിശോധനകൾ ഉടൻ നടത്തണം. പ്രത്യേകിച്ച് മലകളിലും പുൽമേടുകളുള്ള വനപ്രദേശങ്ങളിലും ഉള്ള ആളുകള്‍ക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്. വനത്തിലോ പുൽമേടുകളിലോ ദീർഘനേരം തങ്ങുകയോ ഇരിക്കുകയോ ചെയ്യുന്നത് നിങ്ങളെ ലൈം രോഗത്തിലേക്ക് തള്ളിവിടും. കുട്ടികൾക്ക് കൂടുതൽ അപകടസാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു. 


എങ്ങനെ സംരക്ഷിക്കാം?


ലൈം ഡിസീസ് ഉണ്ടാക്കുന്ന ബാക്ടീരിയകള്‍ മലയോര മേഖലകളിൽ കൂടുതലായി കാണപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തിൽ മലയോര പ്രദേശങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ലൈം രോഗം സന്ധിവാതത്തിനോ ഹൃദ്രോഗത്തിനോ കാരണമാകും. ഇതിലെ ബാക്ടീരിയകൾ ആദ്യം നിങ്ങളുടെ ചർമ്മത്തെ ആക്രമിക്കുന്നു, അതിനാൽ കുട്ടികളായാലും മുതിർന്നവരായാലും എല്ലാവരും ഫുൾസ്ലീവ് വസ്ത്രങ്ങൾ ധരിച്ച് മാത്രം കാട്ടിലോ മലയോര മേഖലയിലോ പോകുക. 


മേൽപ്പറഞ്ഞ ലക്ഷണങ്ങളിൽ എന്തെങ്കിലും നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിക്കുക, അദ്ദേഹത്തിന്‍റെ ഉപദേശപ്രകാരം മാത്രം ആന്‍റിബയോട്ടിക്കുകളോ മറ്റ് മരുന്നുകളോ കഴിക്കുക. അതായത്, ഒരു വിദഗ്ദ്ധന്‍റെ മേൽനോട്ടത്തിൽ സ്വയം ചികിത്സ നേടുക, സ്വയം ചികിത്സ ആപത്താണ്...  




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.