ന്യൂഡല്‍ഹി: കോവിഡ് മുക്തനായ  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ (Amit Shah)   ആശുപത്രി വിട്ടു. ഇന്ന് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓഗസ്റ്റ്  2 നാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.  രോഗബാധിതനായ വിവരം അദ്ദേഹംതന്നെയാണ്   ട്വിറ്ററിലൂടെ അറിയിച്ചത്.  ഹരിയാന ഗുരുഗ്രാമിലെ  Medanta ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.


Also read: അമിത് ഷായ്ക്ക് കൊറോണ സ്ഥിരീകരിച്ചു; ട്വീറ്റ് ചെയ്ത് കേന്ദ്രമന്ത്രി


കോവിഡ്  നെഗറ്റീവ്  ആയി എങ്കിലും ഡോക്ടർമാരുടെ ഉപദേശപ്രകാരം കുറച്ച് ദിവസം കൂടി അദ്ദേഹം വസതിയില്‍  ക്വാറന്റൈനില്‍  കഴിയുമെന്നാണ് റിപ്പോര്‍ട്ട്.


Also read: കോവിഡ് വ്യാപനം: ജയില്‍ വകുപ്പ് ആസ്ഥാനം അടച്ചു, മുഴുവന്‍ തടവുകാര്‍ക്കും ആന്‍റിജന്‍ പരിശോധന


കഴിഞ്ഞ ദിവസം  ടെ അമിത് ഷായുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് ബിജെപി നേതാവ് മനോജ് തിവാരി ട്വീറ്റ്  ചെയ്തിരുന്നു. എന്നാല്‍,   ഇക്കാര്യം ആഭ്യന്തരമന്ത്രാലയം നിഷേധിച്ചതോടെ അദ്ദേഹം ട്വീറ്റ് പിന്‍വലിച്ചിരുന്നു.